HOME
DETAILS
MAL
ജൈവ കോഴിമുട്ടകളുടെ 1000 ഔട്ട്‌ലെറ്റുകള്‍ തുറക്കാനൊരുങ്ങി ബി.എസ്.എസ്
backup
April 27 2016 | 09:04 AM
കൊച്ചി: സംയോജിത മുട്ട ഗ്രാമം പദ്ധതിവഴി വിതരണം ചെയ്യുന്ന നാടന്‍ ജൈവ കോഴിമുട്ടകളുടെ വിപണി തകര്‍ക്കാനുള്ള തമിഴ്‌നാട് കോഴിമുട്ട ലോബിയുടെ ശ്രമത്തിനെതിരേ കേരളത്തില്‍ ജൈവ കോഴിമുട്ടകളുടെ 1000 ഔട്ട്‌ലെറ്റുകള്‍ (കിയോസ്‌കുകള്‍) സ്ഥാപിക്കുമെന്ന് ബി.എസ്.എസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തമിഴ്‌നാട്ടില്‍ നിന്ന് നാടന്‍മുട്ടയെന്ന വ്യാജേന ചൈനീസ് മുട്ടകളും മറ്റുമാണ് വിപണിയിലിറക്കുന്നത്. കേരളം ജൈവ കോഴി ഇറച്ചിയും ജൈവ കോഴിമുട്ടകളും ഉല്‍പാദിപ്പിക്കുന്നതില്‍ സ്വയംപര്യാപ്തത കൈവരിച്ച് വരുന്നതിനിടെയാണ് ഇത്തരത്തിലുള്ള വ്യാജ മുട്ടകളുടെ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ആദ്യ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ഇന്ന് കൊച്ചിയില്‍ നടക്കും. പോഷകമൂല്യമുള്ള കോഴിമുട്ടകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക, നാടന്‍ ജൈവ കോഴിമുട്ട കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക, സ്വയംപര്യാപ്തത നേടിയെടുക്കുക തുടങ്ങിയവയാണ് ബി എസ്.എസിന്റെ ലക്ഷ്യം. വീട്ടമ്മമാര്‍ക്ക് 25 കോഴിയും കൂടും തീറ്റയും നല്‍കി ആരംഭിച്ച പദ്ധതിയാണ് സംയോജിത മുട്ടഗ്രാമം.
വാര്‍ത്താസമ്മേളനത്തില്‍ കോഓര്‍ഡിനേറ്റര്‍ എസ്. സുരേഷ്, പ്രൊജക്റ്റ് ഡെവലപ്‌മെന്റ് ഓഫിസര്‍മാരായ വി.പി ഡേവിസ്, എം.ആര്‍ സുനില്‍കുമാര്‍, ജിന്‍സണ്‍, ജോസഫ് റെക്‌സി ഡിസില്‍വ, കെ.പി കുര്യാക്കോസ്, സെബി ആന്റണി, ഇ.ടി നടരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."