ഒബാമയുടെ വീറ്റോ തള്ളി: സഊദിക്കെതിരായ 9/11 ബില്‍ നിയമമാവും
വാഷിങ്ടണ്‍: സഊദി അറേബ്യക്കെതിരായ 9 /11 ബില്‍ നിയമമാവും. ആക്രമണത്തിന്റെ ഇരകളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തിനായി സഊദി അറേബ്യക്കെതിരെ കോടതിയെ സമീപിക്കാന്‍ സമ്മതം നല്കുന്ന ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ചു. നേരത്തെ ബില്ലിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വീറ്റോ ചെയ്തിരുന്നു. ഇതാദ്യമായാണ് ഒബാമയുടെ വീറ്റോ അമേരിക്കന്‍ കോണ്‍ഗ്രസ് മറികടക്കുന്നത്.
യു.എസ് കോണ്‍ഗ്രസില്‍ ബില്‍ പാസ്സായതോടെ ഒബാമയുടെ നടപടി അസാധുവായി. യു.എസ് കോണ്‍ഗ്രസില്‍ നടന്ന വോട്ടെടുപ്പില്‍ ബില്ലിന് അനുകൂലമായി വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. മറ്റു രാജ്യങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും സേനാംഗങ്ങള്‍ക്കും ഈ ബില്ല് ദോഷം ചെയ്യുമെന്നുകാട്ടിയാണ് ഒബാമ ബില്‍ എതിര്ക്കുന്നതെന്ന്് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും വിലയിരുത്തലുണ്ടായി. യു.എസ് കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്നായിരുന്നു ഇത് സംബന്ധിച്ച് ഒബാമയുടെ പ്രതികരണം.
2001 ലെ സെപ്റ്റംബര്‍ 11 ആക്രമണം നടത്തിയ 19 പേരില്‍ 15 ഉം സഊദി പൗരന്മാരാണെന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍. എന്നാല്‍ സഊദി അറേബ്യ ഇത് ന്ിഷേധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."