ദാറുല്‍ ഫൗസ് മദ്രസ കെട്ടിട ഉദ്ഘാടനവും പ്രവേശനോത്സവവും നടത്തി
ദമ്മാം: ഇസലാമിക് സെന്റര്‍ ജുബൈല്‍ എസ്.വൈ.എസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഫൗസ് മദ്രസയുടെ പുതിയ കെട്ടിടത്തിലെ ക്ലാസ് ഉദ്ഘാടനവും പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന ഉദ്ഘാടനവും നടത്തി. ജുബൈല്‍ സെന്ററിന് സമീപമാണ് പുതിയ കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചത്.
സമസ്തയുടെ കീഴില്‍ 9595 ആം നമ്പറായി അംഗീകാരം നേടിയ മദ്രസ്സയില്‍ ഈ വര്‍ഷത്തേക്കുള്ള പുതിയ അഡ്മിഷനും ആരംഭിച്ചിട്ടുണ്ട്. മദ്രസാ കെട്ടിടത്തില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സുലൈമാന്‍ ഖാസിമി പുതിയ മദ്രസ സംവിധാനവും പുതിയ കുട്ടികളെ ചേര്‍ത്തുകൊണ്ട് അഡ്മിഷന്‍ ഉദ്ഘാടനവും നടത്തി. റാഫി ഹുദവി ടി.കെ അധ്യക്ഷത വഹിച്ചു.
മദ്രസ വിദ്യാര്‍ത്ഥി റഷാദ് ഖിറാഅത്ത് നടത്തി. ശിഹാബുദ്ധീന്‍ ബാഖവി കുന്നുംപുറം, സ്വദര്‍ മുഅല്ലിം ഇബ്‌റാഹീം ദാരിമി ,നാസര്‍ ഫൈസി ഒഴുകൂര്‍, സൈതലവി ഹാജി വേങ്ങര, നൗഷാദ് പരപ്പനങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു. അഡ്മിന്‍ഷനു ബന്ധപ്പെടുക 0509055685, 050816751
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."