സ്ഥലമാറ്റങ്ങള്‍ രാഷ്ട്രീയ പ്രേരിതമല്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ: രാജ്മോഹന്‍ ഉണ്ണിത്താന്
കോഴിക്കോട്: സര്‍ക്കാര്‍ സ്ഥലമാറ്റങ്ങളില്‍ ഏതെങ്കിലുമൊന്ന് രാഷ്ട്രീയ പ്രേരിതമല്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്കു ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്.
കോഴിക്കോട് ടൗണ്‍ഹാളില്‍വച്ചു നടന്ന എന്‍.ജി.ഒ അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വിസ് സംഘടനയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ഒരു ജീവനക്കാരന് ജീവനെടുക്കേണ്ടി വന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 27, 28, 29 തിയതികളില്‍ കോട്ടയത്തു നടക്കുന്ന കേരള എന്‍.ജി.ഒ അസോസിയേഷന്റെ 42 ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്. സി. പ്രേമവല്ലി, ജില്ലാ സെക്രട്ടറി എന്‍.പി ബാലകൃഷ്ണന്, ജില്ലാ പ്രസിഡന്റ് എം.എ ഖാദര്‍, ഡി.സി.സി പ്രസിഡന്റ് കെ.സി അബു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്, ഡി.ഡി.സി ജനറല്‍ സെക്രട്ടറി പി.എം അബ്ദുറഹ്മാന്, കെ. പ്രദീപ്, കെ.കെ പ്രമോദ്, എം. ഷിബു, എം. പ്രകാശന് പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."