. വൃക്കരോഗി കാരുണ്യം തേടുന്നു
ചെര്‍പ്പുളശ്ശേരി: പന്നിയംകുര്‍ശ്ശി പുത്തന്‍പീടികയ്ക്കല്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ നൗഷാദ് (28) സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നു. 2006 ല്‍ ഒരു കിഡ്‌നി തകരാറിലാവുകയും മാറ്റിവെക്കേണ്ടി വന്നപ്പോള്‍ മാതാവിന്റെ കിഡ്‌നി സ്വീകരിക്കുകയും ചെയ്തു. പത്തു വര്‍ഷത്തിനു ശേഷം മാറ്റി വച്ച കിഡ്‌നിയും തകരാറിലായി. വീണ്ടും പിതാവിന്റെ കിഡ്‌നിമാറ്റിവെക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഓപ്പറേഷനു മാത്രം പതിനഞ്ചു ലക്ഷം രൂപയും അനുബന്ധമായി ചിലവുകളുമുണ്ട്. 2006 ലെ ചികിത്സക്കു വേണ്ടി സ്വന്തം വീട് വില്‍ക്കേണ്ടി വന്ന നൗഷാദ് ഭാര്യയും മൂന്നു വയസ്സുള്ള മകളും തന്റെ മാതാപിതാക്കള്‍ക്കൊപ്പം സഹൃദയനായ ഒരു നാട്ടുകാരന്റെ വീട്ടിലാണ് താമസം. ജീവിതം കാലിടറിയ ഈ അവസ്ഥയില്‍ ചികിത്സക്കാവശ്യമായ ഭീമമായ തുകയെ കുറിച്ച് ആലോചിക്കാന്‍ പോലും ഈ കടുംബത്തിന് കഴിയില്ല. കാരുണ്യം വറ്റിയിട്ടില്ലാത്ത നാട്ടുകാര്‍ ഈ ദൗത്യം എറ്റെടുക്കുമെന്ന വിശ്വാസത്തില്‍ നൗഷാദ് ചികിത്സാ നിധി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കമ്മിറ്റിയുടെ പേരില്‍ ഫെഡറല്‍ ബാങ്ക് ചെര്‍പ്പുളശ്ശേരി ശാഖയില്‍ ആരംഭിച്ചിട്ടുള്ള 15320100104350ഈ അക്കൗണ്ട് നമ്പറില്‍ (ഐ.എഫ്.എസ്.സി-എഫ്.ഡി.ആര്‍.എല്‍ 0001532) നല്‍കുകയോ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയോ ചെയ്യണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9447623609, 9447945288.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."