ആര്.എസ്.എസ് പരാതി നല്കിയാലും നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍
ഗുവാഹത്തി: ആര്.എസ്.എസിനെതിരേ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. അവര്‍ക്കെതിരായ തന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും തനിക്കെതിരേ ആര്.എസ്.എസുകാര്‍ പരാതി നല്കിയാല് നിലപാട് മാറ്റാന്‍ കഴിയുമോ എന്നുമാണ് അദ്ദേഹം ചോദിച്ചത്. ആര്.എസ.്എസ് പ്രവര്ത്തകന് നല്കിയ മാനനഷ്ടക്കേസില്‍ ഗുവാഹത്തി കോടതിയില്‍ നേരിട്ടെത്തി ജാമ്യമെടുത്ത ശേഷമായിരുന്നു രാഹുലിന്റെ പരാമര്‍ശങ്ങള്‍.കേസില്‍ രാഹുലിന് കോടതി സമന്‍സ് അയച്ചിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം നേരിട്ടെത്തി ജാമ്യമെടുത്തത്. അസമിലെ ബാര്‍പേട്ടയില്‍ 16ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആശ്രമത്തില്‍ തന്നെ കയറ്റാന്‍ ആര്.എസ്.എസ് അനുവദിച്ചില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരേയായിരുന്നു പ്രവര്‍ത്തകന്റെ മാനനഷ്ടക്കേസ്. കൊടുക്കാന്‍ പറ്റുന്നത്ര കേസുകള്‍ കൊടുക്കൂവെന്നും നേരിടാന്‍ സന്തോഷമേയുള്ളൂ വെന്നുമാണ് രാഹുല്‍ പറഞ്ഞത്. ആര്.എസ്.എസ് പ്രവര്‍ത്തകനായ സഞ്ജന്‍ ബോറയാണ് രാഹുലിനെതിരേ മാനനഷ്ട കേസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."