HOME
DETAILS
MAL
അജയ് ജയറാം ക്വാര്‍ട്ടറില്‍
backup
September 30 2016 | 01:09 AM
സിയൂള്‍: ഇന്ത്യയുടെ അജയ് ജയറാം കൊറിയ ഓപണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറിലെത്തി. പുരുഷ സിംഗിള്‍സില്‍ അജയ് ചൈനയുടെ ഹുവാങ് യുക്‌സിയാങിനെ കീഴടക്കിയാണ് ക്വാര്‍ട്ടറിലെത്തിയത്. ലോക 27ാം നമ്പര്‍ താരമായ അജയ് ഒന്‍പതാം സീഡായ ചൈനീസ് താരത്തിനെ 21-15, 21-18 എന്ന സ്‌കോറിനാണ് കീഴടക്കിയത്. ക്വാര്‍ട്ടറില്‍ കൊറിയന്‍ താരം ലീ ഹ്യാനാണ് ഇന്ത്യന്‍ താരത്തിന്റെ എതിരാളി.
അതേസമയം ഇന്ത്യയുടെ മറ്റൊരു താരമായ സായി പ്രണീത് തോല്‍വി വഴങ്ങി പുറത്തായി. 9-21, 15-21 എന്ന സ്‌കോറിനു കൊറിയന്‍ താരം സന്‍ വാന്‍ ഹോയാണ് സായിയെ പരാജയപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."