HOME
DETAILS
MAL
യെച്ചൂരി നിലപാട് മാറ്റിയത് നേതാക്കളുടെ സമ്മര്‍ദം മൂലമെന്ന് വി.എം സുധീരന്
backup
May 01 2016 | 09:05 AM
തിരുവനന്തപുരം:മദ്യ നയത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് മാറ്റിയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. സംസ്ഥാന നേതാക്കളുടെ സമ്മര്‍ദം മൂലമാണ് യെച്ചൂരി നിലപാട് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ സിപിഎം നേതാക്കള്‍ മദ്യലോബിയുടെ പിണിയാളുകളായി മാറിയിരിക്കുകയാണ്.മദ്യനയത്തിന് ശേഷം മദ്യ ഉപഭോഗം കുറഞ്ഞിട്ടില്ലെന്ന് വരുത്തിതീര്‍ക്കാനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ല എന്ന് പ്രഖ്യാപിച്ച യെച്ചൂരി ഇപ്പോള്‍ പറയുന്നത് മദ്യനിരോധനം തങ്ങളുടെ നയമല്ലെന്നും മദ്യലഭ്യത പൂര്‍ണമായും ഇല്ലാതാക്കുന്നതിനോട് യോജിപ്പില്ലെന്നുമാണ്. ഈ നിലപാട് മാറ്റത്തിന് പിന്നില്‍ സംസ്ഥാനനേതാക്കളുടെ സമ്മര്‍ദമാണെന്നും സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."