HOME
DETAILS

തണ്ണീര്‍ത്തടങ്ങളിലെ നിര്‍മാണം; പാരിസ്ഥിതികാഘാത നിര്‍ണയം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടും: മുഖ്യമന്ത്രി

  
backup
October 01 2016 | 19:10 PM

%e0%b4%a4%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0

തിരുവനന്തപുരം: തണ്ണീര്‍ത്തടങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു അനുമതി നല്‍കിയാല്‍ പാരിസ്ഥിതികാഘാത നിര്‍ണയം നിര്‍ബന്ധമാക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനുള്ള കരടു നിര്‍ദേശങ്ങളില്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തണ്ണീര്‍ത്തടത്തിനു നാശംവരുത്തുന്ന പ്രവര്‍ത്തനം നടത്തുന്നവരെ ശിക്ഷിക്കാനും കടുത്ത പിഴ ഈടാക്കാനുമുള്ള വ്യവസ്ഥ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നതും പൊതുനിര്‍ദേശങ്ങളില്‍പെടും.
തണ്ണീര്‍ത്തട (സംരക്ഷണവും പരിപാലനവും) ചട്ടം 2016 തയാറാക്കുന്നതിനു കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയ സാഹചര്യത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി പൊതുനിര്‍ദേശങ്ങള്‍ ചര്‍ച്ചയ്ക്കായി മുന്നോട്ടുവച്ചത്.
2016ലെ കരടുചട്ടത്തില്‍ മുഖ്യമന്ത്രിയോ പരിസ്ഥിതി ചുമതലയുള്ള മന്ത്രിയോ അധ്യക്ഷനായ സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിക്കാണ് ഇവയുടെ സംരക്ഷണവും പരിപാലനവും ഉള്‍പ്പെടെയുള്ള ചുമതലകള്‍ നല്‍കിയിരിക്കുന്നത്.
തണ്ണീര്‍ത്തടങ്ങള്‍ നോട്ടിഫൈ ചെയ്യാനുള്ള അധികാരവും സംസ്ഥാന സര്‍ക്കാരിനാണ്. ഈ നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും അംഗീകരിച്ചു. 2016ലെ കരടു ചട്ടത്തില്‍ തണ്ണീര്‍ത്തടങ്ങള്‍ ബുദ്ധിപരമായും വിവേചന ബുദ്ധിയോടും അവയുടെ പാരിസ്ഥിതികഘടനയില്‍ ആഘാതമേല്‍പ്പിക്കാതെ പരിപാലിക്കപ്പെടണമെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. ഇതു തെറ്റായി വ്യാഖ്യാനിക്കപ്പെടാനും തണ്ണീര്‍ത്തടങ്ങളുടെ നാശത്തിനും ഇടയാക്കുമെന്നതിനാല്‍ വ്യക്തമായ വ്യവസ്ഥകള്‍ വേണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നേരത്തെ തണ്ണീര്‍ത്തട അതോറിറ്റിയുടെ തീരുമാനം ഹരിത ട്രൈബ്യൂണലില്‍ ചോദ്യം ചെയ്യാന്‍ വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ 2016ലെ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പുതിയ കരടുപ്രകാരം നദികളും നെല്‍വയലുകളും ചട്ടത്തിന്റെ പരിധിയില്‍ വരില്ല. എന്നാല്‍ ഇവയുടെ സംരക്ഷണത്തിനു 2008ലെ നെല്‍വയല്‍, നീര്‍ത്തട സംരക്ഷണനിയമവും 2001ലെ നദീ സംരക്ഷണനിയമവും നിലവിലുള്ളതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, എല്ലാ നീര്‍ത്തടങ്ങളും ചട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്നു പൊതുവായ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നതായും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. നദീ സംരക്ഷണത്തിനു സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. അടുത്ത ഘട്ടത്തില്‍ നദികളും കായലുകളും സംരക്ഷിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി മുന്നോട്ടുവച്ച അഭിപ്രായങ്ങള്‍ രാഷ്ട്രീയകക്ഷികള്‍ പിന്തുണച്ച് അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ് എം.സി ദത്തന്‍, അഡിഷണല്‍ ചീഫ് സെക്രട്ടറി വി.എസ് സെന്തില്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago