നാടിനെ ദുഃഖത്തിലാഴ്ത്തി നിഹാലിന്റെ മരണം
മുക്കം: നാടിനെ ദുഃഖത്തിലാഴ്ത്തി കഴിഞ്ഞ ദിവസം ഇരുവഴിഞ്ഞിപ്പുഴയില്‍ കാണാതായ നിഹാലിന്റ മൃതദേഹം കണ്ടെടുത്തത് ഒരുപറ്റം യുവാക്കളുടെ ആത്മാര്‍ഥ സേവനത്താല്‍.
നാട്ടുകാരായ ബര്‍ക്കത്തുല്ലാ ഖാന്‍, സുബൈര്‍ തോട്ടത്തില്‍, സി.പി.അഷ്‌റഫ്, കെ.നാജി, സുമേഷ്, കെ. റഷീദ് ചെറിഞ്ഞി, കുട്ടന്‍, ജാഗിര്‍, സി.കെ.അബ്ദുല്ല, റഫീഖ്, സലീം, അന്‍ഫല്‍, ചിങ്കന്‍, രാജു, ശ്രീജേഷ്, സൈഫുദ്ദീന്‍ എന്നിവര്‍ തിരച്ചിലില്‍ സജീവമായി പങ്കെടുത്തു. മൃതദേഹം 4 മണിയോടെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് ചേന്ദമംഗല്ലൂര്‍ ഗവ. യു.പി.സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കുകയും ചെയ്തു.
വൈകീട്ട് 5.30ന് ഒതയമംഗലം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. ജോര്‍ജ് എം തോമസ് എം.എല്‍.എ, മുക്കം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി.കുഞ്ഞന്‍, വൈസ് ചെയര്‍പഴ്‌സന്‍ ഹരീദ മോയിന്‍കുട്ടി, വി.കെ.വിനോദ്, സി.ടി.സി അബ്ദുല്ല, കൗണ്‍സിലര്‍മാരായ ശഫീഖ് മാടായി, പി.പി.അനില്‍കുമാര്‍, എ.അബ്ദുല്‍ഗഫൂര്‍, പ്രജിത പ്രദീപ്, ജില്ലാ പഞ്ചായത്തംഗം സി.കെ.കാസിം,ഒ.അബ്ദുറഹ്മാന്‍, ഒ.അബ്ദുല്ല, ടി.വിശ്വന്‍, കാഞ്ചന കൊറ്റങ്ങല്‍, കെ.പി.അഹമ്മദ് കുട്ടി തുടങ്ങിയവര്‍ അനുശോചനമറിയിക്കാന്‍ എത്തിയിരുന്നു.
രക്ഷാപ്രവര്‍ത്തനത്തില്‍ കോഴിക്കോട് തഹസില്‍ദാര്‍ കെ.ബാലന്‍, അഡീഷനല്‍ തഹസില്‍ദാര്‍ അനിതകുമാരി, ഫയര്‍ ആന്റ് റെസ്‌ക്യൂ അസി. സ്റ്റേഷന്‍ മാസ്റ്റര്‍ ബാബു രാജന്‍, കൊടുവള്ളി സി.ഐ.ബിശ്വാസ്, മുക്കം എസ്.ഐ സലീം, എ.എസ്.ഐ മാരായ സുഗതന്‍, പ്രദീപ്, കക്കാട് വില്ലേജ് ഓഫിസര്‍ ഫൈസല്‍, താഴക്കോട് വില്ലേജ് ഓഫിസര്‍ അലവി, വില്ലേജ് അസിസ്റ്റന്റ് സുലൈമാന്‍ തുടങ്ങിയവരടങ്ങിയ സംഘവുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."