ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണം: ദളിത് ലീഗ്
മലപ്പുറം: രാജ്യത്താകമാനം സവര്‍ണ വിഭാഗങ്ങള്‍ ജാതീയമായി സംഘടിച്ചു ദളിത് ന്യൂനപക്ഷ വിഭാഗങ്ങളെ രാജ്യത്തു നിന്നും ഉന്മൂലനം ചെയ്യാനുള്ള ഗൂഢപദ്ധതി തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തില്‍ പട്ടികജാതി, പട്ടികവര്ഗന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ നിരന്തരം ആക്രമം നടത്തുകയാണെന്നു ദളിത് ലീഗ് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് യു.സി രാമന് അധ്യക്ഷനായി.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ. പി. ഉണ്ണികൃഷ്ണന് സ്വാഗതവും സംസ്ഥാന ട്രഷറര്‍ പി. ബാലന് നന്ദിയും പറഞ്ഞു. ഭാരവാഹികളായ ഇ. സി. രാജന്, പി. കെ. രാധാകൃഷ്ണന്, അഡ്വ. എം. പി. ഗോപി, ഇ. പി. ബാബു, എന്‍ വി. മോഹന്‍ദാസ്, അഡ്വ., മുരളീധരന്, സോമന് പുതിയത്ത്, വേലായുധന് മഞ്ചേരി, കെ. സി. അച്യുതന് സംസാരിച്ചു.
സംസ്ഥാന ദളിത് ലീഗ് വര്‍ക്കിങ് പ്രസിഡന്റായി അഡ്വ. മുരളീധരനെയുംസംസ്ഥാന വര്‍ക്കിങ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അഡ്വ. എം. പി. ഗോപിയേയും സംസ്ഥാന കമ്മിറ്റി ഐകകണേ്ഠ്യന തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."