കൊച്ചി നഗരസഭ 138.72 കോടിയുടെ പദ്ധതിക്ക് അംഗീകാരം
കൊച്ചി: നഗരസഭയുടെ 2016-17 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. 138.72 കോടിയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം .പ്ലാന്‍ ഫണ്ട് പൊതുവിഭാഗം, പ്രത്യേക ഘടക പദ്ധതി, 14-ാം ധനകാര്യ കമ്മിഷന്‍ അവാര്‍ഡ്, കേന്ദ്രാവിഷ്‌കൃത പദ്ധതി, സംസ്ഥാനാവിഷ്‌കൃത പദ്ധതി, മെയിന്റനന്‍സ് ഫണ്ട് റോഡ്, മെയിന്റനന്‍സ് ഫണ്ട റോഡിതരം എന്നിവയ്ക്കാണ് അനുമതി.
നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ആകെയുള്ള 988 പ്രോജക്ടുകളില്‍ 178 എണ്ണം സ്പില്‍ ഓവര്‍ പദ്ധതികളാണ്.
സ്പില്‍ ഓവര്‍ പദ്ധതികള്‍ ഒക്ടോബര്‍ മാസം തന്നെ പൂര്‍ത്തീകരിക്കും. പുതിയ പദ്ധതികളില്‍ 718 പ്രോജക്ടുകള്‍ സാങ്കേതിക അനുമതി ആവശ്യമായി വരുന്ന നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളാണ്.
സാങ്കേതികാനുമതി ലഭ്യമാക്കി ഒക്ടോബര്‍ മാസം തന്നെ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ച് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പ്രധാന പദ്ധതികള്‍: ഫോര്‍ട്ടുകൊച്ചി- വൈപ്പിന്‍ റോ- റോ ജങ്കാര്‍ നിര്‍മാണം (ഒരു കോടി), റോ - റോ ജങ്കാര്‍ ജെട്ടി നിര്‍മാണം (ഒരു കോടി), സ്വച്ച് ഭാരത് അഭിയാന്‍ (1.96 കോടി), പ്രധാനമന്ത്രി ആവാസ് യോജന (2.75 കോടി), രാജീവ് ആവാസ് യോജന (70 ലക്ഷം), ഇ.എം.എസ് ടൗണ്‍ഹാള്‍ നവീകരണം (ഒരു കോടി), 40 അടി റോഡ് സ്ഥലമെടുപ്പ് (1.50 കോടി), മാലിന്യനീക്കത്തിന് പ്രത്യേക വാഹനം (1.25 കോടി), മാലിന്യം തരംതിരിക്കുന്ന കേന്ദ്രങ്ങള്‍ (80 ലക്ഷം), നഗരസഭാ ലൈബ്രറികളുടെ ഡിജിറ്റലൈസേഷന്‍ (15 ലക്ഷം), ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റുകള്‍ (ഒരു കോടി)എന്നിവയാണ് പ്രധാന പദ്ധതികള്‍.നഗരപരിധിയില്‍ താമസിയ്ക്കുന്ന എസ്.സി വിഭാഗം പെണ്‍കുട്ടികളുടെ വിവാഹ ധനസഹായമായി 50,000 രൂപ വീതം നല്‍കും.
കെ.ഡബ്ല്യു.എയില്‍ നിന്നും പൈപ്പ് കണക്ഷന്‍ എടുക്കുവാന്‍ എസ്.സി വിഭാഗക്കാര്‍ക്കായി 6000 രൂപ വീതം നല്‍കും. പോസ്റ്റ് മെട്രിക് ഗേള്‍സ് ഹോസ്റ്റലിലേയ്ക്ക് കംപ്യൂട്ടര്‍ അനുബന്ധ സൗകര്യങ്ങള്‍ക്കായി നാല് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."