കനോലികനാലിലെ മാലിന്യങ്ങള്‍ നീക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ 'ജലയാത്ര'
മാറഞ്ചേരി: അറവുമാലിന്യങ്ങള്‍ നിറഞ്ഞു മാലിന്യകനാലായി മാറിയ കനോലി കനാലിലെ മാലിന്യങ്ങള്‍ നീക്കി ശുചീകരിച്ചും കനാല്‍ തീരവാസികളെ ബോധവല്‍ക്കരിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജലയാത്ര വ്യത്യസ്ഥമായി.
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് വെളിയങ്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കനാല്‍ സംരക്ഷണ സന്ദേശവുമായി കനാല്ശുചീകരണവും ബോധവല്‍ക്കരണവും നടത്തിയത്. മണ്ഡലം പ്രസിഡന്റ് ടി. പി കേരളീന്റെ നേതൃത്വത്തിലാണ് മുപ്പതോളം വരുന്ന പ്രവര്‍ത്തകര്‍ ചേര്‍ന്ന് വെളിയങ്കോട്, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെട്ട കനോലി കനാല്‍ ശുചീകരിക്കുന്നതിനായി കനാലിലൂടെ ജലയാത്ര നടത്തിയത്.
താവളക്കുളം പൂക്കൈതയില്‍ നിന്നാരംഭിച്ച ജലയാത്ര ഗ്രാമം ആനപ്പടിയില്‍ സമാപിച്ചു. വെളിയങ്കോട് എസ്.കെ.ഡി.ഐ ജാമിഅ: അറബിക് കോളജ് വിദ്യാര്‍ഥികള്‍ ജലയാത്രയ്ക്ക് സ്വീകരണം നല്കി. മാനേജര്‍ അബൂബക്കര്‍ ഫൈസി, വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ പ്രേമജ സുധീര്‍, കെ.എം അനന്തകൃഷ്ണന്, ഷാജി കാളിയത്തേല്‍ സംസാരിച്ചു. ജലയാത്ര ടി.പി കേരളീയന് ഉദ്ഘാടനം ചെയ്തു. പി.വി മുഹമ്മദ്, യൂസഫ് ഷാജി, റിയാസ് പഴഞ്ഞി, സുരേഷ് താണിയില്‍, പ്രണവം പ്രസാദ്, ഇസ്ഹാഖ് എം. എം, മുജീബ്, സിഗ്ഗീഖ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ജലയാത്രയ്ക്ക് മുന്നോടിയായി സര്‍വമത പ്രാര്‍ഥനയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."