മാത്താനംകിടേശ്ശരി റോഡ് നിര്‍മാണം; പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചു
പൂച്ചാക്കല്‍: അരൂക്കുറ്റി പഞ്ചായത്തില്‍ മാത്താനംകിടേശ്ശരി റോഡ് നിര്‍മാണത്തിനായി ദേവസ്വം സ്ഥലം വിട്ടുനല്ക്കാത്തതില് പ്രധിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചു.അരൂക്കുറ്റി മാത്താനം ജഗ്ഷനില്‍ നടന്ന ധര്‍ണ അരൂക്കുറ്റി പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വി.എ രാജന് ഉദ്ഘടാനം ചെയ്തു.ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് കെ.എ മൂസ അധ്യക്ഷതവഹിച്ചു,
റോഡ് നിര്‍മാണത്തിന് ദേവസ്വം സ്ഥലം നല്‍കിയാലെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ.
എന്നാല്‍, ക്ഷേത്ര ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടാതെ സ്ഥലം വിട്ടുകൊടുത്താല്‍ വേറെ ആറു മീറ്റര്‍ കൂടി പഞ്ചായത്തിന് കൊടുക്കേടിവരുമെന്നാണ് ദേവസ്വം ഭാരവാഹികള്‍ പറയുന്നത്.സമരത്തിന് ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും പൂര്‍ണ പിന്തുണയുണ്ട്. മണിയന്ത്ര പാലത്തില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് പങ്കെടുത്തു.പഞ്ചായത്തംഗങ്ങളായ പി.എസ് ബാബു,ബി.വിനോദ്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.കെ കുഞ്ഞപ്പന്,കെ.വി വിശ്വസത്യന്‍(സി.പി.എം),മക്കാര്‍ കുട്ടി(മുസ്ലിം ലീഗ്)തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."