HOME
DETAILS
MAL
പ്രധാനമന്ത്രിയുടെ ബിരുദരേഖകള്‍ വെളിപ്പെടുത്തണം എന്നാവശ്യപ്പട്ട് കെജരിവാളിന്റെ കത്ത്
backup
May 05 2016 | 11:05 AM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ബിരുദമെടുത്തതിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഡല്‍ഹി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു.
പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ വെളിപ്പെടുത്തണമെന്നാണ് കെജരിവാള്‍ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗിക്കെഴുതിയ കത്തില്‍ അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ ബിരുദം സംബന്ധിച്ച് ആരോപണങ്ങളുണ്ട്. അതുകൊണ്ട് തന്നെ അതുസംബന്ധിച്ച സത്യങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.
രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് എത്രമാത്രം വിദ്യാഭ്യാസമുണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. അദ്ദേഹത്തിന് ഒരു ബിരുദമില്ലെങ്കില്‍ എങ്ങനെ ബിരുദാനന്തരബിരുദം ലഭിച്ചു? അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ ബിരുദാനന്തര ബിരുദം വ്യാജമല്ലേ എന്നെല്ലാം കെജരിവാള്‍ ചോദിക്കുന്നു.
2014 ല്‍ അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നല്കിയ സത്യവാങ്മൂലത്തില്‍ മോദി ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയതായി പറയുന്നുണ്ട് .എന്നാല്‍ ഈ കാര്യങ്ങള്‍ വ്യാജമാണെന്നാണ് ആംആദ്മി പാര്‍ട്ടിയും കെജരിവാളും ആരോപിക്കുന്നത്.
ഗുജറാത്ത സര്‍വ്വകലാശാല കഴിഞ്ഞ ദിവസം മോദി 63 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി എന്ന വിവരം പുറത്തുവിട്ടിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."