HOME
DETAILS
MAL
ജിഷ വധം: ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി
backup
May 06 2016 | 10:05 AM
കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ തല്ക്കാലം ഇടപെടാനാകില്ലെന്ന് ഹൈക്കോടതി.മാധ്യമ സമ്മര്‍ദ്ദത്തില്‍ അകപ്പെടരുതെന്ന് സര്‍ക്കാരിനോട് കോടതി പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. ബി ബിനു സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇക്കാര്യം അറിയിച്ചത്.
അതേ സമയം അന്വേഷണം ഫലപ്രദമായി നടക്കുകയാണെന്നും കോടതി ആവശ്യപ്പെടുകയാണെങ്കില് ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി രണ്ടാഴ്ച്ചത്തെ സമയം അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."