HOME
DETAILS
MAL
കോടതി റിപ്പോര്‍ട്ടിങിന് അക്രഡിറ്റേഷന് നല്‍കണം: കാനം
backup
October 03 2016 | 02:10 AM
കൊച്ചി: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കത്തിന് ശാശ്വതപരിഹാരം കാണുന്നതിന് നിയമകാര്യ ലേഖകന്മാര്ക്ക് അക്രഡിറ്റേഷന് ഏര്‍പ്പെടുത്തുന്ന സുപ്രിം കോടതി മാതൃക കേരള ഹൈക്കോടതിയിലും സ്വീകരിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു. അതിന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രിം കോടതിയില്‍ ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന സീനിയറായ അഞ്ച് ജസ്റ്റിസുമാരുടെ കമ്മിറ്റിയാണ് സ്ഥിരമായും താല്‍ക്കാലികമായും അക്രഡിറ്റേഷന് നല്‍കുന്നത്. ഈ സംവിധാനം ഹൈക്കോടതിയിലും നടപ്പാക്കിയാല്‍, ഹൈക്കോടതിയുടെ അനുമതിയോടെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്നവരെ തടയാന്‍ ആര്‍ക്കും കഴിയാതെയാകുമെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."