HOME
DETAILS

ജിഷ വധം: പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ചെന്നിത്തല

  
backup
May 06 2016 | 12:05 PM

%e0%b4%9c%e0%b4%bf%e0%b4%b7-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81
കോഴിക്കോട്: ജിഷ വധത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. പ്രധാനമന്ത്രിയുടെ പ്രസ്താവന വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പ്രധാനമന്ത്രിയെപ്പോലെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ആള്‍ ഇത്തരം നിലവാരമില്ലാത്ത പ്രസ്താവന നടത്തരുതായിരുന്നു. അന്വേഷണത്തില്‍ ഇടപെടില്ലെന്ന ഹൈക്കോടതിയുടെ നിലപാട് കേസന്വേഷണം ശരിയായ ദിശയിലാണെന്നത് വ്യക്തമാക്കുന്നു. ഇതെല്ലാം മറച്ചുവച്ച് കൊണ്ട് തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ചെന്നിത്തല പോസ്റ്റില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ ദാരുണമായ കൊലപാതകത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വില കുറഞ്ഞ രാഷട്രീയ തന്ത്രത്തിന്റെ ഭാഗമാണ്. പ്രധാനമന്ത്രിയെ പോലെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ആള്‍ ഇത്തരം നിലവാരമില്ലാത്ത പ്രസ്താവന നടത്തരുതായിരുന്നെന്നു. അന്വേഷണത്തില്‍ ഇടപെടില്ലന്ന ഹൈക്കോടതിയുടെ നിലപാട് കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നത് വ്യക്തമാക്കുന്നു. ഇതെല്ലാം മറച്ചുവച്ച് കൊണ്ട് തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമായി പോയി. സി.പി.എമ്മും ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് നാല് വോട്ടുതട്ടാനാവുമോ എന്നാണ് സി.പി.എം നോക്കുന്നത്. ജിഷയുടെ അമ്മ സാജു പോള്‍ എം.എല്‍.എ യുടെ നിസഹകരണത്തെക്കുറിച്ച് പറഞ്ഞെങ്കിലും ഇക്കാര്യത്തിലൊന്നും യു.ഡി.എഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കാത്തത് സംഭവത്തിന്റെ ഗൗരവം മനസിലാക്കിയാണ്. പൊലിസിന്റെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോവുകയാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയോ അലംഭാവമോ ഇല്ല. മികച്ച പൊലിസ് ഉദ്യേഗസ്ഥരടങ്ങിയ ടീമാണ് കേസ് അന്വേഷിക്കുന്നത്. പൊലിസ് മാത്രം വിചാരിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ തടയാനാകില്ല. പൊതുസമൂഹവും, രാഷ്ട്രീയ നേതൃത്വവും ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ നടന്ന പ്രമാദമായ കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ എല്ലാ കേസുകളിലും അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നിയമം അനുശാസിക്കുന്ന മാതൃകാപരമായ ശിക്ഷ അവര്‍ക്ക് നേടിക്കൊടുക്കാനും ആഭ്യന്തര വകുപ്പിനും സര്‍ക്കാരിനും കഴിഞ്ഞിട്ടുണ്ട്. ഈ കേസിലും അത് തന്നെ സംഭവിക്കും. എന്നാല്‍ ഒരു പാവം പെണ്‍കുട്ടിയുടെ മൃഗീയമായ കൊലപാതകത്തെ കേവലം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്ന സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും മനുഷ്യത്വരഹിതമായ രാഷ്ട്രീയ തന്ത്രം കേരളീയ സമൂഹം തിരിച്ചറിയും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

National
  •  3 months ago
No Image

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു

Kuwait
  •  3 months ago
No Image

കോഴിക്കോട് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; ജനൽചില്ല് തകർന്നു

Kerala
  •  3 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഇ.കെ.വൈ.സി അപ്‌ഡേഷന്‍

Kerala
  •  3 months ago
No Image

ദുബൈ ഭരണാധികാരി ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

bahrain
  •  3 months ago
No Image

'നിങ്ങളുടെ മകൾ പൊലിസിന്റെ പിടിയിലാണ്'; അൻവർ സാദത്ത് എം.എൽ.എയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

Kerala
  •  3 months ago
No Image

ഓണക്കാലത്ത് മായം ചേര്‍ത്ത പാല്‍ അതിര്‍ത്തികടന്നെത്തുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ മൊബൈല്‍ ലബോറട്ടറിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്

Kerala
  •  3 months ago
No Image

12 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ വിമാനം പറന്നു; യാത്രക്കാരെ വലച്ച എയര്‍ ഇന്ത്യ ഡല്‍ഹി - കൊച്ചി വിമാനം പുറപ്പെട്ടു

Kerala
  •  3 months ago
No Image

അതിരുവിട്ട അഭ്യാസ പ്രകടനങ്ങള്‍ക്ക് കലാലയങ്ങളില്‍ പൂട്ട് ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago