HOME
DETAILS
MAL
550 ടണ്‍ മാഗി നൂഡില്‍സ് നെസ്ലെ നശിപ്പിക്കും
backup
October 03 2016 | 12:10 PM
ന്യൂഡല്‍ഹി: കാലാവധി കഴിഞ്ഞതും അനുവദിച്ച അളവില്‍ കൂടുതല്‍ ലെഡിന്റെ അംശമുള്ളതുമായ 550 ടണ്‍ മാഗി നൂഡില്സ്് നശിപ്പിക്കാനുള്ള നെസ്ലെയുടെ അപേക്ഷ സുപ്രിംകോടതി അംഗീകരിച്ചു.
ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട ഡിവിഷന് ബഞ്ചാണ് നെസ്ലെയുടെ വാദം കേട്ടത്.
കടകളില്‍നിന്ന് തിരിച്ചെടുത്ത മാഗി നൂഡില്സ്് ഇപ്പോള്‍ 39 കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇനിയും അതു സൂക്ഷിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാമെന്നു നെസ്ലെ കോടതിയില്‍ ബോധിപ്പിച്ചു.
നെസ്ലെയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ ഹാജരായി. 2015 ജൂണ്‍ 25നാണ് മാഗി നൂഡില്സിനെതിരേ നിരോധവും വിപണിയിലുള്ള സ്റ്റോക്ക് തിരിച്ചെടുക്കല്‍ പ്രഖ്യാപനവും വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."