അനുയോജ്യമായില്ല; തമിഴ്നാട്ടില്‍ നിന്നും ഹൃദയം എത്തിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു
കൊച്ചി: തമിഴ്നാട്ടില്‍ നിന്നും മൃതസഞ്ജീവനി വഴി എറണാകുളത്ത് ഹൃദയം എത്തിക്കാനുള്ള ശ്രമം അവസാന നിമിഷം ഉപേക്ഷിച്ചു.
കോയമ്പത്തൂരില്‍ മസ്തിഷ്ക മരണം സംഭവിച്ച നിര്‍മല്‍ കുമാറിന്റെ(17) ഹൃദയം സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്ന ജിതേഷിന്(32) അനുയോജ്യമല്ലെന്ന് കണ്ടെത്തിയിനെ തുടര്‍ന്നാണ് ശ്രമം ഉപേക്ഷിച്ചത്.
കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സംഭവിച്ച നിര്‍മല്‍കുമാറിന്റെ ഹൃദയം തമിഴ്നാട്ടില്‍ ചികിത്സയിലുള്ളവര്‍ക്ക് ചേരില്ലെന്ന് മനസിലാക്കി കേരളത്തിന്റെ മൃതസഞ്ജീവനിയെ വിവരം അറിയിക്കുകയായിരുന്നു. അങ്ങനെയാണ് ജിതേഷിന് ഹൃദയം ചേരുമെന്ന് ആദ്യം കണ്ടെത്തിയത്.
തിങ്കളാഴ്ച പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ ഹൃദയം എത്തിക്കാനായിരുന്നു തീരുമാനം. സ്വകാര്യ വിമാനം കൊച്ചി നാവികസേന താവളത്തിലിറക്കാനുളള അനുമതിയും ലഭിച്ചിരുന്നു.
എന്നാല്‍ വിശദമായ പരിശോധനയില്‍ ഹൃദയം ജിതേഷിന് അനുയോജ്യമല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ശ്രമം ഉപേക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."