മഹല്ല് കാരണവന്മാരുടെ ഒരേ ദിവസമുള്ള വേര്‍പാട് തറയിട്ടാല്‍ പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി
കൊണ്ടോട്ടി: മഹല്ല് കാരണവന്മാരുടെ ഒരേ ദിവസമുള്ള വേര്‍പാട് തറയിട്ടാല്‍ പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. തറയിട്ടാല്‍ ചാലില്‍കുളം മഹല്ല് ജോ.സെക്രട്ടറി യു.കെ മുഹമ്മദ് എന്ന മലയില്‍ ബാപ്പുഹാജി, വെസ് പ്രസിഡന്റ് പുല്ലത്തൊടിക ഹാജി ആലിപ്പു മുസ്‌ലിയാര്‍ എന്നിവരാണ് ഇന്നലെ മരിച്ചത്.
സമസ്തയുടേയും മുസ്‌ലിം ലീഗിന്റെയും സജീവ പ്രവര്‍ത്തകരായിരുന്ന ഇരുവരും നാട്ടില്‍ നിസ്വാര്‍ത്ഥ സേവകരായിരുന്നു. മഹല്ല് വിഷയങ്ങളിലും മറ്റും ഇവരുടെ സജീവ ഇടപെടല്‍ നാട്ടുകാര്‍ക്ക് ഇരുവരിലും ഏറെ മതിപ്പുളവാക്കിയിരുന്നു.ഇതര സമുദായത്തില്‍ പെട്ടവരുമായും ഇരുവര്‍ക്കും ഏറെ അടുപ്പവും സ്‌നേഹവുമായിരുന്നു. ഇരുവരുടേയും മരണ വാര്‍ത്ത അറിഞ്ഞ് നിരവധി പേരാണ് വീടുകളിലേക്കും ചാലില്‍ കുളം പള്ളിയിലേക്കുമായി എത്തിയത്. പാണക്കാട് ഹാഷിറലി ശിഹാബ് തങ്ങള്‍, പെരുവള്ളൂര്‍ തന്‍വീറുല്‍ ഇസ്‌ലാം യത്തീംഖാന സെക്രട്ടറി സിദ്ദീഖ് ഫൈസി എന്നിവര്‍ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."