HOME
DETAILS
MAL
ക്ലീന്‍ ഫെസ്റ്റ് പദ്ധതിയുടെ മൂന്നാംഘട്ടത്തിന് തുടക്കം കുറിച്ചു
backup
October 03 2016 | 21:10 PM
വണ്ടൂര്‍: പഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്ന് വണ്ടൂര്‍ പഞ്ചായത്തില്‍ നടപ്പാക്കി വരുന്ന ക്ലീന്‍ ഫെസ്റ്റ് പദ്ധതിയുടെ മൂന്നാംഘട്ടത്തിന് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രോഷ്നി കെ ബാബു ഉദ്ഘാടനം ചെയ്തു. എല്ലാ വാര്‍ഡുകളിലും മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. 31 വരെ ക്ലീന്‍ ഫെസ്റ്റ് തുടരും. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളും,സ്ഥാപനങ്ങളും ആരോഗ്യ,സന്നദ്ധ,പൊതു പ്രവര്‍ത്തകര്‍ പരിശോധന നടത്തി ശുചിത്വ സ്റ്റിക്കര്‍ പതിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ നാസര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."