പാട്ടും വരയും ശില്പ നിര്‍മാണവുമായി ലിബീഷ്
വണ്ടൂര്‍: വീടിനുള്ളിലെ സന്ദര്‍ശന മുറിയില്‍ മിഴിവേകും ചിത്രങ്ങളും ശില്പങ്ങളും ഒരുക്കി കാരക്കാപറമ്പ് ഇരുമ്പുഴി ലിബീഷ്. ചുമരുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ചിത്രങ്ങളും ജീവന് തുടിക്കുന്ന ശില്പങ്ങളും. കുട്ടികാലത്തു തന്നെ വരക്കാനുള്ള കഴിവുകള്‍ ഉണ്ടായിട്ടും സാമ്പത്തിക പരാധീനതകള്‍ കാരണം കുലത്തൊഴിലിലേക്കിറങ്ങി ആശാരി പണിക്കാരനായി. എന്നാല്‍ പണികള്‍ക്കിടയിലും കലാപരമായ കഴിവുകള്‍ക്ക് സമയം കണ്ടെത്തി.
പ്രകൃതിയും മനുഷ്യനും പക്ഷികളും ചിത്രങ്ങളില്‍ വിഷയമായിട്ടുണ്ട്. ഇതിനു പുറമെ മരിച്ചു പോയ അച്ഛന്റേയും അമ്മയുടേയും ചിത്രങ്ങളും വരച്ചിട്ടുണ്ട്. ലിബീഷിന്റെ കലാപരമായ കഴിവ് തിരിച്ചറിഞ്ഞ് സമീപവാസികളും ചിത്രങ്ങള്‍ വരക്കാന്‍ ആവശ്യപെടാറുണ്ട്.ചിത്രങ്ങള്‍ക്ക് പുറമെ കഴുകനും, കൊക്കും, പ്രാവും,പുലിയുമടങ്ങുന്ന ശില്പങ്ങളും വീടിനുള്ളിലും പുറത്തും നിര്‍മിച്ചിട്ടുണ്ട്.
സിമന്റും കമ്പിയും ഉപയോഗിച്ചാണ് ശില്പങ്ങള് തയാറാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."