HOME
DETAILS
MAL
സ്ത്രീകള്‍ കയ്യാളുന്നത് രാജ്യത്തെ 14 ശതമാനം ബിസിനസ് സ്ഥാപനങ്ങള്‍
backup
May 07 2016 | 10:05 AM
രാജ്യത്ത് സ്ത്രീകളുടെ കയ്യിലുള്ളത് 14 ശതമാനം ബിസിനസ് സ്ഥാപനങ്ങള്‍. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ ആറാമത് സാമ്പത്തിക സെന്‍സസിലാണ് ഇക്കാര്യം പറയുന്നത്. 5.85 കോടി ബിസിനസുകളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 80.5 ലക്ഷം സ്ഥാപനങ്ങള്‍ സ്ത്രീകളാണ് നടത്തിക്കൊണ്ടുപോകുന്നത്. 1.34 കോടി പേര്‍ ഈ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നു.
എ.സി.ജി എന്ന ഏജന്‍സിയുടെ കണക്കുപ്രകാരം വനിതാ സംരഭകത്വത്തില്‍ 31 രാജ്യങ്ങളില്‍ 29-ാം സ്ഥാനത്താണ് ഇന്ത്യ. ബംഗ്ലാദേശും പാകിസ്താനുമാണ് ഇന്ത്യയുടെ മേലെയുള്ളത്. നൈജീരിയ, ഉഗാണ്ട, ഘാന പോലുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."