HOME
DETAILS
MAL
ലഹരിവിരുദ്ധ കൂട്ടായ്മ ആറിന്
backup
October 03 2016 | 21:10 PM
പുത്തനത്താണി: ഘട്ടംഘട്ടമായി മദ്യഷാപ്പുകളും ഔട്ട്ലറ്റുകളും അടച്ചുപൂട്ടുകയെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം തിരുത്തി ബാറുകളും ഔട്ട്ലറ്റുകളും തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ വ്യാഴാഴ്ച ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മ നടക്കും.
ഉച്ചയ്ക്കു രണ്ടിനു ജില്ലാ പഞ്ചായത്ത് കാര്യാലയത്തിനു സമീപം നടക്കുന്ന പരിപാടിയില്‍ ലഹരിനിര്‍മാര്‍ജന സമിതി സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുള്ള എം.എല്‍.എ, സുഹറ മമ്പാട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്പാടന്, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, അഷറഫ് കോക്കൂര്‍, സുഹറ കായല്‍മഠത്തില്‍, യൂസഫ് ഹുദവി തുടങ്ങിയവര്‍ പങ്കെടുക്കും.
ലഹരിക്കെതിരേ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരിപാടിയില്‍ പങ്കെടുക്കണമെന്നു ഒ.കെ കുഞ്ഞിക്കോമു മാസ്റ്റര്‍, കെ.പി വഹീദ, ഫായിസ് വിളഞ്ഞിപ്പുലാന് എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."