പൊലിസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റും ഭരണാനുകൂല സംഘടനക്ക്
മാനന്തവാടി: കേരള പൊലിസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വയനാട് ജില്ലയിലെ മുഴുവന്‍ സീറ്റുകളും ഭരണാനുകൂല സംഘടനക്ക്. ആകെയുള്ള 27 സീറ്റുകളില്‍ 18 സീറ്റുകളില്‍ നേരത്തെതന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്ന ഭരണാനുകൂല വിഭാഗക്കാര്‍ മത്സരം നടന്ന 9 സീറ്റുകളിലും നിലവിലുള്ള ഭാരവാഹികളെ പരാജയപ്പെടുത്തുകയായിരുന്നു. മത്സരിച്ച് പരാജയപ്പെട്ടവരില്‍ നിലവിലുള്ള സംസ്ഥാന ജോയിന്റ് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ മുതലായ പ്രമുഖര്‍ ഉള്‍പ്പെടുന്നു. ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 14ന് നടക്കും. വിജയിച്ചവരും സ്റ്റേഷനും; ഹംസ (കല്‍പ്പറ്റ), ശിവശങ്കരന്‍ (മേപ്പാടി), ശശിധരന്‍ (വൈത്തിരി), ഇര്‍ഷാദ് (പടിഞ്ഞാറത്തറ), ബാബുരാജ് (മീനങ്ങാടി), ഷാജഹാന്‍ (കമ്പളക്കാട്), അയൂബ് (പനമരം), സാബു (മാനന്തവാടി), ഷാജിത്ത് (വെള്ളമുണ്ട), സാദിര്‍ (തലപ്പുഴ), സിജോ ജോസഫ് (തിരുനെല്ലി), സണ്ണി ജോസഫ് (ബത്തേരി), മനോഹരന്‍ (അമ്പലവയല്‍), ബിപിന്‍ സണ്ണി (പുല്‍പ്പള്ളി), പ്രദീപ് (കേണിച്ചിറ), സതീഷ് കുമാര്‍ (ഡി.സി.ആര്‍.ബി), തോമസ് (മാനന്തവാടി ട്രാഫിക്), സുബ്രഹ്മണ്യന്‍ (ബത്തേരി ട്രാഫിക്), ബിഗേഷ് (കണ്‍ട്രോള്‍ റൂം കല്‍പ്പറ്റ), ബാബു, രവീന്ദ്രന്‍, സഖില്‍, ജംഷീര്‍, സുഷിന്‍, നൗഫല്‍, വിജയന്‍ (എ.ആര്‍ ക്യാംപ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."