HOME
DETAILS
MAL
പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചെന്ന്: ഉമ്മന്‍ചാണ്ടി
backup
May 07 2016 | 17:05 PM
കോഴിക്കോട്: തന്റെ പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് ഇത്തവണ കേരളത്തില്‍ മത്സരമെന്ന് താന്‍ പറഞ്ഞുവെന്ന് ചില ചാനലുകളിലും മറ്റും പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദഹം വിശദീകരണവുമായി രംഗത്ത് വന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ്- ബി.ജെ.പി ധാരണ ഉണ്ടെന്ന് സീതാറാം യെച്ചൂരി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ മറുപടി നല്‍കിയത്. ബി.ജെ.പി ശക്തമായി മത്സരിക്കുന്നിടത്ത് സി.പി.എമ്മിന്റെ മത്സരം കാണുന്നില്ലെന്നാണ് താന്‍ പറഞ്ഞത്. തന്റെ പ്രസംഗത്തില്‍ നിന്ന് ഒരു ഭാഗം മാത്രമെടുത്താണ് ചിലര്‍ പ്രചരിപ്പിക്കുന്നത്.
മഞ്ചേശ്വരത്തും കാസര്‍കോട്ടും യു.ഡി.എഫ് ഒന്നാം സ്ഥാനത്ത് നില്ക്കുമ്പോള് രണ്ടാം സ്ഥാനത്ത് ബി.ജെ.പിയാണ്. പിന്നെ എങ്ങനെ ബി.ജെ.പിയും കോണ്‍ഗ്രസും ധാരണയുണ്ടാകുമെന്നും അദ്ദേഹം ചോദിക്കുന്നു. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ധാരണയുണ്ടെന്ന് പ്രചരിപ്പിച്ച് ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനുള്ള സി.പി.എമ്മിന്റെ ശ്രമം കേരളത്തില്‍ വിലപോകില്ലെന്നും ഉമ്മന്‍ചാണ്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."