മുള്ളന്‍പന്നിയെ പിടികൂടി കൊന്ന് കറിവെച്ച ഒരാളെ അറസ്റ്റ് ചെയ്തു
എരുമപ്പെട്ടി: മുള്ളന്‍പന്നിയെ പിടികൂടി കൊന്ന് കറിവെച്ചു കഴിച്ച കേസില്‍ ഒരാളെ വനപാലകര്‍ അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് കോടതിപടി കോഴിത്തറമേല് വീട്ടില്‍ ചന്ദ്രശേഖരന്(63)നെയാണ് എരുമപ്പെട്ടി ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തില്‍ വനപാലകര്‍ പിടികൂടിയത്. ഇയാളുടെ സഹായികളായ അട്ടേപാടത്ത് രവി(53) പുളിക്കല്‍ ശാരദ(59) എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ കമ്പിവേലിയില്‍ കുരുക്ക് വെച്ചാണ് മുള്ളന്‍ പന്നിയെ ഇവര്‍ പിടികൂടിയത്. വടക്കാഞ്ചേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പ്രവീണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മുള്ളന്‍പന്നിയുടെ മാംസവും കറിയും പാചകം ചെയ്യാന്‍ ഉപയോഗിച്ച സ്റ്റൗവും പാത്രങ്ങളും കത്തികളും വനപാലകര്‍ പിടിച്ചെടുത്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഗണേഷ്കുമാര്,ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ കെ.ബി രാജേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."