ആതുര സേവന രംഗത്ത് ചരിത്രം രചിച്ച് സഹചാരി സെന്റര്‍
കാസര്‍കോട്: ആതുര സേവനത്തിനായി എസ്.കെ.എസ്.എസ്.എഫ് മേഖല കമ്മറ്റികളുടെ കീഴില്‍ ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ തുടങ്ങിയ സഹചാരി സെന്ററുകള്‍ വിഖായ ദിനത്തില്‍ പ്രവര്‍ത്തമാരംഭിച്ചു. കാസര്‍കോട് മേഖല വിഖായ സെന്റര്‍ ഉദ്ഘാടനം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ചേരൂര്‍ കോംപ്ലക്‌സില്‍ നടന്നു. സുഹൈല്‍ ഫൈസി കമ്പാര്‍ അധ്യക്ഷനായി. സത്താര്‍ ഹാജി അണങ്കൂര്‍ ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് ഹുദവി ബെദിര, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ വിശിഷ്ട്ടാതിഥിയായി. ഫാറൂഖ് ദാരിമി കൊല്ലമ്പാടി മുഖ്യ പ്രഭാഷണം നടത്തി,
ഉദുമ മേഖല സഹചാരി സെന്റര്‍ ഉദുമ ജമാഅത്ത് ഷോപ്പിംങ്ങ് കോംപ്ലക്‌സില്‍ കാസര്‍കോട് ജില്ല അഡൈ്വസറി ബോര്‍ഡ് കണ്‍വീനറും കെ.എം. സി.സി ദുബൈ കാസര്‍കോട് ജില്ലാ പ്രസിഡന്റുമായ ഹംസ തെട്ടി ഉദ്ഘാടനം ചെയ്തു. ഉദുമ ടൗണ്‍ ഖത്തീബ് നിസാര്‍ ഫൈസി പൊതുയോഗം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് റഫീഖ് കളനാട് അധ്യക്ഷനായി. മേഖല ജനറല്‍ സെക്രട്ടറി ജൗഹര്‍ വലിയവളപ്പ് സംസാരിച്ചു. വിഖായ ദിന സന്ദേശം ത്വലബ കാസര്‍കോട് ജില്ല ജനറല്‍ സെക്രട്ടറി സലീം ദേളി മുഖ്യ പ്രഭാഷണം നടത്തി.
കുമ്പള മേഖല സഹചാരി സെന്റര്‍ കുമ്പള ടൗണില്‍ എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഖാസിം ഫൈസി സീതാംങ്കോളി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എന്‍.കെ അബ്ദുല്ല മൗലവി, ജില്ലാ വൈസ് പ്രസിഡന്റ് സലാം ഫൈസി പേരാല്‍ മുഖ്യ പ്രഭാഷണം നടത്തി.
കാഞ്ഞങ്ങാട് മേഖല സഹചാരി സെന്റര്‍ കാഞ്ഞങ്ങാട് നൂര്‍ മസ്ജിദില്‍ ജംഇയത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി ഉദ്ഘാടനം ചെയ്തു, എസ്.വൈ.എസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി അധ്യക്ഷനായി. മേഖല പ്രസിഡന്റ് ഷറഫുദ്ധീന്‍ കുണിയ സംസാരിച്ചു. പൊതുയോഗം കബീര്‍ വൈസി ചെറുകോട് ഉദ്ഘാടനം ചെയ്തു. റശീദ് ഫൈസി ആറങ്ങാടി പ്രമേയ പ്രഭാഷണം നടത്തി. മേഖല ജനറല്‍ സെക്രട്ടറി റംശീദ് കല്ലുരാവി നന്ദി പറഞ്ഞു,
തൃക്കരിപ്പൂര്‍ മേഖല സഹചാരി സെന്റര്‍ പടന്നയില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഹാരിസ് ഹസനി അധ്യക്ഷനായി. മേഖല ജനറല്‍ സെക്രട്ടറി സുബൈര്‍ ദാരിമി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന വിഖായ സേന്ദശം കൈമാറി. ബദിയഡുക്ക മേഖല സഹചാരി സെന്റര്‍ മാപ്പിനടുക്കയില്‍ സമസ്ത ജില്ലാ മുശാവറ അംഗം ഫള്‌ലുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ആദം ദാരിമി അധ്യക്ഷനായി. മേഖല ജനറല്‍ സെക്രട്ടറി ഖലീല്‍ ദാരിമി വിശയമവതരിപ്പിച്ചു. സലാം ബെളിഞ്ചം സ്വാഗതം പറഞ്ഞു. പെരുമ്പട്ട മേഖല സഹചാരി സെന്റര്‍ ഓട്ട പടവില്‍ മുസ്തഫ അശ്‌റഫി കക്കുപ്പടി ഉദ്ഘാടനം ചെയ്തു, മേഖല പ്രസിഡന്റ് സക്കരിയ ദാരിമി അധ്യക്ഷനായി. സ്വാദിഖ് ഓട്ടപ്പടവ് സ്വാഗതം പറഞ്ഞു. ഖലീലുള്ള ദാരിമി പെരുമ്പട്ട മുഖ്യ പ്രഭാഷണം നടത്തി, ആമത്തലയില്‍ സിറാജുദ്ധീന്‍ തങ്ങള്‍ മലപ്പുറം ഉദ്ഘാടനം ചെയ്തു. യൂസുഫ് ആമത്തല അധ്യക്ഷനായി. റാഫി അസ്ഹരി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി യൂനുസ് ഫൈസി പെരുമ്പട്ട പ്രമേയ പ്രഭാഷണം നടത്തി, ശിഹാബുദ്ധീന്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മുളേരിയ മേഖല സഹചാരി സെന്റര്‍ അഷ്‌റഫ് ഹാജി നാട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഇബ്രാഹിം അസ്ഹരി പള്ളങ്കോട് അധ്യക്ഷനായി.
മേഖല ജനറല്‍ സെക്രട്ടറി സവാദ് ദാരിമി സ്വാഗതം പറഞ്ഞു. മഞ്ചേശ്വരം മേഖല സഹചാരി സെന്റര്‍ ഹൊസങ്കടിയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മേഖല ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് ഇസ്മാഈല്‍ അസ്ഹരി അധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. നീലേശ്വരം മേഖല സഹചാരി സെന്റര്‍ കോട്ടപ്പുറത്ത് തൃക്കരിപ്പൂര്‍ മണ്ഡലം എസ്.വൈ.എസ് പ്രസിഡന്റ് കെ.പി കമാല്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ പേരോല്‍ അധ്യക്ഷനായി. മേഖല ജനറല്‍ സെക്രട്ടറി മുഹമ്മദലി നീലേശ്വരം സംസാരിച്ചു. ഷാഫി ഫൈസി ഇരിട്ടി മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."