'മുള്ളന്‍ കക്കരി വയനാട്ടിലും വിളയും'
മേപ്പാടി: ഏറെ വാണിജ്യ സാധ്യതയുള്ളതും ഇന്ത്യയില്‍ അപൂര്‍വവുമായ മുള്ളന്‍ കക്കരി വയനാട്ടിലും വേരു പിടിക്കുകയാണ്. നല്ല ഔഷധ ഗുണങ്ങളും ലോകത്തില്‍ തന്നെ ഏറ്റവും വില കൂടിയ പഴവര്‍ഗങ്ങളില്‍ ഒന്നുമാണ് മുള്ളന്‍ കക്കരി. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് കൂടുതലായി കൃഷി ചെയ്തുവരുന്നത്. വയനാട്ടില്‍ പുത്തൂര്‍ വയലിലെ പുളിക്കായത്ത് തോമസാണ് മുള്ളന്‍ കക്കരി പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തത്.
പഴുത്താല്‍ കായകള്‍ക്ക് സ്വര്‍ണ നിറമാണ്. ഗള്‍ഫ് യൂറോപ്യന്‍ രാജ്യങ്ങളിലാണ് പ്രധാന വിപണനം. പഴത്തില്‍ നിന്നും എടുക്കുന്ന ലായനി ഏറെ ഔഷധ ഗുണമുള്ളതാണ്. ആനക്കയം ആര്‍.എ.ആര്‍.എസില്‍ നിന്നുമാണ് തോമസ് മുള്ളന്‍ കക്കരിയുടെ തൈ കൊണ്ട് വന്ന് നട്ടത്. ഇദ്ദേഹത്തിന്റെ പക്കല്‍ നിന്നും തൈവാങ്ങി നിരവധി പേര്‍ ഈ കൃഷി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കൃത്യമായ വിപണി ഇല്ലെങ്കിലും നല്ലപോലെ കയറ്റുമതി സാധ്യതയുള്ള ഒന്നാണിത്. ഇലകളില്‍ നേര്‍ത്തതും കായകളില്‍ വലുതുമായ മുള്ളുകളുള്ളതിനാല്‍ കുരങ്ങ് ഉള്‍പ്പടെ കൃഷി നശിപ്പിക്കുകയും ഇല്ല. പല കൃഷികളും നടത്തി പരാജയപ്പെട്ടവര്‍ക്ക് മുള്ളന്‍ കക്കരിയിലും ഒരു കൈനോക്കാമെന്ന് തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."