നെഹ്റു യുവകേന്ദ്ര സംസ്ഥാനതല വോളന്റിയര്‍ ക്യാംപ് സമാപിച്ചു
കൊച്ചി: കഴിഞ്ഞ പതിനഞ്ച് ദിവസമായി നെഹ്റുയുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നടന്നു വന്ന വോളന്റിയര്‍ ക്യാംപിന് സമാപനം. സമാപനസമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ ഉദ്ഘാടനം ചെയ്തു.
നെഹ്രുയുവകേന്ദ്രയുടെ വോളന്റിയര്‍മാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള അറിവ് താഴേത്തട്ടിലേക്ക് എത്തിക്കാനാവുമെന്നും, അതിലൂടെ അര്‍ഹരായ എല്ലാവര്ക്കും പദ്ധതികളുടെ ഗുണഫലം ലഭ്യമാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടര്‍ എം. സദാചാരവേല്‍ അധ്യക്ഷത വഹിച്ചു. നെഹ്റുയുവകേന്ദ്ര എറണാകുളം ജില്ലാ കോ ഓഡിനേറ്റര്‍ ടോണി തോമസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിജാസ് ജ്യൂവല്‍, നന്ദകുമാര്‍, കെ.എം അബ്ദുള്‍ നസീര്‍ എന്നിവര്‍ സംസാരിച്ചു. എട്ട് ജില്ലകളില്‍ നിന്നായി 48 പേരാണ് ക്യാംപില്‍ പങ്കെടുത്തത്. ക്യാംപ് അംഗങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."