HOME
DETAILS

പരിയാരം മെഡിക്കല്‍ കോളജിന് മുന്നില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ

  
Web Desk
October 04 2016 | 19:10 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b4%82-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c-2

തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിടെ സംഘര്‍ഷാവസ്ഥ. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ സ്വാശ്രയ നയത്തില്‍ അഴിമതി ആരോപിച്ചും പരിയാരം മെഡിക്കല്‍ കോളജിലെ ഫീസ് ഗവ.കോളജിന് തുല്ല്യമാക്കണമെന്നാവശ്യപ്പെട്ടുമാണ് യൂത്ത് കോണ്‍ഗ്രസ് കോളജിനു മുന്നില്‍ പ്രതിഷേധ കൂട്ടായ്മയൊരുക്കിയത്. കൂട്ടായ്മയ്ക്കു ശേഷം മെഡിക്കല്‍ കോളജിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞതാണ് അല്‍പനേരം സംഘര്‍ഷത്തിനിടയാക്കിയത്. അതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ അക്രമാസക്തരായി ദേശീയപാത ഉപരോധിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടയുകയും കോളജ് കവാടത്തിനു നേരെ കല്ലെറിയുകയും ചെയ്തു. നേതാക്കളിടപെട്ട് പ്രവര്‍ത്തകരെ പെട്ടെന്ന് തന്നെ അനുനയിപ്പിക്കുകയും പൊലിസ് സംയമനം പാലിക്കുകയും ചെയ്തതിനാല്‍ കൂടുതല്‍ സംഘര്‍ഷം ഒഴിവായി. പയ്യന്നൂര്‍ സി.ഐ ആസാദ്, ശ്രീകണ്ഠാപുരം സി.ഐ സുരേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം പോലിസുകാരെയും സ്ഥലത്ത് വിന്യസിച്ചിരുന്നു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വാശ്രയ മാനേജ്‌മെന്റുകളുടെ കുഴലൂത്തുകാരായി മാറിയിരിക്കയാണെന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി ആക്ഷേപിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ സ്വാശ്രയ വിഷയത്തില്‍ സമരമുഖത്ത് നിറഞ്ഞുനിന്നിരുന്ന ഡി.വൈ.എഫ്.ഐ സ്വന്തം പാര്‍ട്ടി ഭരിക്കുമ്പോള്‍ മൗനം പാലിക്കേണ്ട ഗതികേടിലാണെന്ന് പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിച്ച നേതാക്കള്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ നേതാക്കള്‍ തങ്ങളുടെ മൗനം കൊണ്ട് യൂത്ത് കോണ്‍ഗ്രസ് സമരത്തെ അനുകൂലിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ലോകസഭാ മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ അധ്യക്ഷനായി. റിജില്‍ മാക്കുറ്റി, അഡ്വ.സജീവ് ജോസഫ്, വി.എന്‍ എരിപുരം, കല്ലിങ്കീല്‍ പത്മനാഭന്‍, അമൃതാ രാമകൃഷ്ണന്‍, ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍, ഹക്കിം കുന്നില്‍, സുരേഷ്ബാബു എളയാവൂര്‍ സംസാരിച്ചു. ഇന്ന് രാവിലെ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ മെഡിക്കല്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. പൊലിസിനെ വെല്ലുവിളിച്ച് പ്രവര്‍ത്തകര്‍ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചത് കണക്കിലെടുത്ത് ഇന്ന് കൂടുതല്‍ ശക്തമായ പൊലിസ് സുരക്ഷ ഒരുക്കാന്‍ ഉന്നതതല നിര്‍ദേശം ലഭിച്ചതായി അറിയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  4 days ago
No Image

'പട്ടിണി...മരണ മഴ...ഗസ്സയെ ഇസ്‌റാഈല്‍ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കുന്നു; അവര്‍ക്കു മുന്നില്‍ മരണത്തിലേക്കുള്ള ഈ രണ്ട് വഴികള്‍ മാത്രം' നിഷ്‌ക്രിയത്വവും നിശബ്ദതയും കുറ്റമാണെന്നും യു.എന്‍

International
  •  4 days ago
No Image

ഇന്ത്യയുടെ ‘അസ്ത്ര’ മിസൈൽ വിജയകരമായി പരീക്ഷിച്ചു; ദൂരപരിധി 100 കിലോമീറ്ററിലധികം

National
  •  4 days ago
No Image

ഇത്തിഹാദ് റെയില്‍; യുഎഇയില്‍ യുവാക്കളെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍

uae
  •  4 days ago
No Image

വനിതാ കണ്ടക്ടർക്കെതിരെ അവിഹിത ബന്ധ ആരോപണത്തിൽ സസ്പെൻഷൻ; കെഎസ്ആർടിസി ഉത്തരവ് വിവാദത്തിൽ

Kerala
  •  4 days ago
No Image

ഓണ്‍ലൈനില്‍ കാര്‍ സെയില്‍: ബഹ്‌റൈനിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 400 ദിനാര്‍; ഇനിയാരും ഇത്തരം കെണിയില്‍ വീഴരുതെന്ന് അഭ്യര്‍ഥനയും

bahrain
  •  4 days ago
No Image

'മടിക്കേണ്ട, ഉടനടി വഴിമാറുക'; അടിയന്തര വാഹനങ്ങള്‍ക്ക് വഴി ഒരുക്കി നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി അബൂദബി പൊലിസ്

uae
  •  4 days ago
No Image

2025 യുഎഇ ദേശീയ ദിനം: വാരാന്ത്യം ഉള്‍പ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കുമോ?

uae
  •  4 days ago
No Image

'എന്തിനാണ് താങ്കള്‍ സ്വിച്ച് ഓഫാക്കിയത്?; ഞാനങ്ങനെ ചെയ്തിട്ടില്ല' പൈലറ്റുമാരുടെ സംഭാഷണം ഇങ്ങനെ; സുഗമമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നു വീണതിന് പിന്നിലെ ചുരുളഴിക്കാന്‍ ഇതും നിര്‍ണായകം

National
  •  4 days ago
No Image

യുകെയിലെ വേനല്‍ അവധിക്കാലത്തെ കാഴ്ചകള്‍ പങ്കുവെച്ച്  ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങളും വീഡിയോകളും വൈറല്‍

uae
  •  4 days ago