HOME
DETAILS
MAL
മുറെയും നദാലും രണ്ടാം റൗണ്ടില്‍
backup
October 04 2016 | 19:10 PM
ബെയ്ജിങ്: ബ്രിട്ടന്റെ ആന്‍ഡി മുറെ, സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ എന്നിവര്‍ ചൈന ഓപണ്‍ ടെന്നീസിന്റെ രണ്ടാം റൗണ്ടിലെത്തി. നദാല്‍ ആദ്യ മത്സരത്തില്‍ പോളോ ലോറെന്‍സിയെ അനായാസം കീഴടക്കി. രണ്ടു സെറ്റു മാത്രം നീണ്ട പോരില്‍ 6-1, 6-1 എന്ന സ്‌കോറിനാണ് സ്പാനിഷ് താരം വിജയിച്ചത്.
ആന്ദ്രെ സെപ്പിയെ പരാജയപ്പെടുത്തിയാണ് ആന്‍ഡി മുറെ വിജയിച്ചത്. രണ്ടു സെറ്റു നീണ്ട മത്സരത്തില്‍ 6-2, 7-5 എന്ന സ്‌കോറിനാണ് മുറെയുടെ വിജയം.
വനിതാ വിഭാഗത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ ആതിഥേയ താരമായ വാങ് യഫാനെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-4, 6-1.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."