മുമ്പുഴയോരം മണ്ണിട്ടുനികത്തുന്നു
പന്തീരാങ്കാവ്: ഏക്കര്‍ കണക്കിന് മാമ്പുഴയോരം മണ്ണിട്ടുനികത്തുന്നു. കലക്ടറുടെ ഉത്തരവ് കാറ്റില്‍പറത്തി മാമ്പുഴയുടെ ഒളവണ്ണ, പെരുവയല്‍, പെരുമണ്ണ എന്നീ പഞ്ചായത്തുകളിലെ നീര്‍ചാലുകള്‍ ഉള്‍പ്പെട്ട ഏക്കര്‍ കണക്കിന് പുഴയോരമാണ് ഭൂമാഫിയാ സംഘങ്ങള്‍ മണ്ണിട്ടുനികത്തി കൈയടക്കുന്നത്. കൈപാടം, അത്തുളിതാഴം, കീഴ്മാട് തുടങ്ങിയ ഭാഗങ്ങളിലെല്ലാം പുഴയോരമാണ് നികത്തുന്നത്.
കഴിഞ്ഞ ഓഗസ്റ്റില്‍ കലക്ടര്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മാമ്പുഴ സംരക്ഷണ സമിതി പ്രതിനിധികളുടെയും യോഗത്തില്‍ സര്‍വേ പൂര്‍ത്തിയാക്കിയ സ്ഥലങ്ങളിലെ കൈയേറ്റം ഒക്ടോബര്‍ രണ്ടിനകം തിരിച്ചുപിടിക്കാനും സര്‍വേ നടത്തിയ ഭാഗങ്ങളില്‍ കല്ലിടാനും സര്‍വേ നടക്കാത്ത ഭാഗങ്ങളില്‍ വീണ്ടും സര്‍വേ ചെയ്യാനും പഞ്ചായത്തുകള്‍ക്ക് കലക്ടര്‍ എന്‍. പ്രശാന്ത് നിര്‍ദേശം നല്‍കിയിരുന്നു.
കലക്ടറുടെ ഈ ഉത്തരവ് മുന്നില്‍കണ്ട് ഭൂമാഫിയാ സംഘങ്ങള്‍ നിര്‍ച്ചാലുകള്‍ നികത്തുന്നതിനായി സ്ഥലം വില്‍പനക്ക് കൈമാറുന്നതിനും മുന്‍പ് ബംന്ധപ്പെട്ട വകുപ്പില്‍നിന്ന് തരംതിരിച്ച ശേഷമാണ് റജിസ്റ്റര്‍ ചെയ്യുന്നതെന്ന് നാട്ടുക്കാര്‍ ആരോപിക്കുന്നു.
ഈ വിധം മാമ്പുഴയോര നിര്‍ചാലുകളും തണ്ണീര്‍തടങ്ങളും നികത്തിയാല്‍ പുഴയുടെ ഉറവകള്‍ നിലച്ച് മാമ്പുഴ ഒഴുക്ക് നിലക്കുകയും മുന്ന് പഞ്ചായത്തിലുടെ ഒഴുകുന്ന മാമ്പുഴയിലെ ജലസ്രോതസ് നഷ്ടമായാല്‍ ഈ പ്രദേശങ്ങളില്‍ രുക്ഷമായ ജലക്ഷാമം നേരിടുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."