ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ശുചീകരണം ശ്രദ്ധേയമായി
മുക്കം: എസ്.കെ.എസ്.എസ്.എഫ് മുക്കം മേഖലാ വിഖായ ദിനത്തോടനുബന്ധിച്ച് നാല് ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ ശുചീകരണം ശ്രദ്ധേയമായി.
ചെറുവാടി ഹെല്‍ത്ത് സെന്ററില്‍ എസ്.എം.എഫ് പഞ്ചായത്ത് പ്രസിഡന്റ് കെ.വി അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. അബ്ബാസ് മാസ്റ്റര്‍ കാരാളിപറമ്പ് അധ്യക്ഷനായി.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാധാകൃഷണന്, കെ.വി നിയാസ്, യു.പി ജിഹാസ്, സി.കെ അനീസ്, കെ. ഷിനാസ് റഹ്മാന്, കെ.വി റമീസ്, വി. ബാസിത്ത് സംസാരിച്ചു.
കൊടിയത്തൂര്‍ പി.എച്ച്.സിയില്‍ സമസ്ത മനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അലി അക്ബര്‍ കറുത്തപറമ്പ് അധ്യക്ഷനായി.
മെഡിക്കല്‍ ഓഫിസര്‍ ജയരാജന്, സി.കെ ബീരാന് കുട്ടി, വൈത്തല അബൂബക്കര്‍, സുല്‍ഫീക്കര്‍ നെല്ലിക്കാപറമ്പ്, നിസാം ചെറുവാടി, സംസാരിച്ചു. റഷീദ് ചോണാട്, ശംസുദ്ദീന്‍ ചക്കിങ്ങല്‍, കെ.പി ഷാഹിദ് അലി, ജുനൈദ്, ഇസ്ഹാഖ് കാരശ്ശേരി നേതൃത്വം നല്കി.
തേക്കുകുറ്റി ഹെല്‍ത്ത് സെന്ററില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. നുഅ്മാന് കുമാരനെല്ലൂര്‍ അധ്യക്ഷനായി,
സലാം തേക്കുംകുറ്റി, ഫൈസല്‍ ആനയാംകുന്ന്, എം.കെ സെയ്താലി സംസാരിച്ചു. ജംഷീര്‍ മുരിങ്ങംപുറായ്, ആഷിഖ് കുമാരനെല്ലൂര്‍, ഷമീര്‍ ആലുങ്ങല്‍. അബ്ദുറഹ്മാന് ദാരിമി, ഫൈസല്‍ ചുക്കാന്‍, പി.ടി മുസ്തഫ, ഹൈദ്രു എടക്കണ്ടി, ഉസ്മാന് കീലത്ത്, എം.കെ ജഅ്ഫര്‍ അലി, റാഷിദ് മുള്ളമടക്കല്‍, ആബിദ്, ആലി ചോലശ്ശേരി നേതൃത്വം നല്കികൂമ്പാറയില് എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സലാം ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു.
മുനീര്‍ ദാരിമി കൂമ്പാറ അധ്യക്ഷനായി. ഷംനാസ് ചെറുകുണ്ടില്‍, മഹല്ല് പ്രസിഡന്റ് ഹംസ കോരോട്ട്പറമ്പില്, ഹകീം അറക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."