വളപട്ടണം പാലം ഗതാഗത നിയന്ത്രണത്തിന് കൂടുതല്‍ പൊലിസ്
പാപ്പിനിശ്ശേരി: വളപട്ടണം പാലത്തില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് കൂടുതല്‍ പൊലിസുകാരെ നിയോഗിച്ചു. മാങ്ങാട്ട്പറമ്പ് കെ.എ.പി നാലാം ബറ്റാലിയന് ക്യാംപില്‍ നിന്നുമുള്ള 35 പൊലിസ്കാരാണ് ഇന്നലെ മുതല്‍ ഗതാഗത നിയന്ത്രണം ഏറ്റെടുത്തത്. വളപട്ടണം പൊലിസിന്റെ സഹകരണത്തോടെ പാലത്തിലും സമീപ പ്രദേശങ്ങളിലുമുള്ള റോഡുകളിലുമെല്ലാം ഇവരുടെ സേവനം ഉപയോഗപ്പെടുത്തിയതോടെ ഗതാഗതം സുഗമമായി. ഗതാഗത നിയന്ത്രണത്തിനായി എത്തിയ സ്വകാര്യ ഏജന്‍സി തണ്ടര്‍ഫോഴ്സിന്റെ സേവനവുമുണ്ട്. പാലത്തിന്റെ ഇരുവശത്തും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് കയര്‍കെട്ടി പ്രത്യേക ലൈന്‍ സ്ഥാപിച്ചു. ഒരു ഭാഗത്തെ വാഹനങ്ങള്‍ കടത്തിവിടുമ്പോള്‍ മറുവശത്ത് നീണ്ട നിര പ്രത്യക്ഷപ്പെടുന്നുണ്ട്. ട്രാക്കില്‍ നിര്‍ത്തിയിടുന്നതിനാല്‍ ഗതാഗതക്കുരുക്കില്ലാതെ നിയന്ത്രിച്ച് കടത്തിവിടാനും സാധിക്കുന്നു. ഇന്നലെ വലിയ ചരക്ക് വാഹനങ്ങളെ മാത്രം ഒഴിവാക്കി മറ്റ് എല്ലാ വാഹനങ്ങളും കടത്തിവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."