HOME
DETAILS
MAL
യുവതിയുടെ മരണം ഗുരുതര വീഴ്ച: ആദിവാസി കോണ്‍ഗ്രസ്
backup
October 05 2016 | 00:10 AM
ഇരിട്ടി: ചാവശ്ശേരി പറമ്പിലെ ടൗണ്‍ഷിപ്പ് ആദിവാസി കോളനിയില്‍ യുവതി ചികിത്സ കിട്ടാത മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോളനിയില്‍ സൈറ്റ് മാനേജര്‍, ട്രൈബല്‍ പ്രമോട്ടര്‍, ഹെല്‍ത്ത് പ്രമോട്ടര്‍, എക്സ്റ്റന്‍ഷന്‍ ഓഫിസര്‍, ജില്ലാ പ്രൊജക്ട് ഓഫിസര്‍ തുടങ്ങി ആദിവാസികളുടെ ക്ഷേമത്തിന് നിരവധി സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്തത് തികഞ്ഞ അനാസ്ഥയാണ്. സൈറ്റ് മാനേജറും ട്രൈബല്‍ പ്രമോട്ടറും കോളനി സന്ദര്‍ശിക്കുക പോലും ചെയ്യാറില്ലെന്നും ഇവര്‍ പറഞ്ഞു. യോഗത്തില്‍ വി മനോജ്കുമാര്‍ അധ്യക്ഷനായി. പി.സി രമ്യ, എം.കെ രാജന്, കെ.പി ശ്രീധരന്, സുരേന്ദ്രന്, ബാബു മുരിപ്പുഴ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."