ശുചിത്വഗ്രാമ പ്രഖ്യാപനം നടത്തി
മീനങ്ങാടി: ശുചിത്വ പൂര്ണഗ്രാമത്തെ കെട്ടിപ്പടുക്കാന്‍ വീടുകളില്‍ നിന്നാണ് ശുചിത്വം ആരംഭിക്കേണ്ടതെന്ന് ജില്ലാ പൊലിസ് മേധാവി കെ. കാര്‍ത്തിക്ക്. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ശുചിത്വഗ്രാമം പ്രഖ്യാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനമൈത്രി, സ്റ്റുഡന്റ് പൊലിസ്, ജി.എച്ച്.എസ്.എസ് മീനങ്ങാടി, ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
പരിപാടിയോടനുബന്ധിച്ച് മീനങ്ങാടി ജനമൈത്രി പൊലിസ് തയാറാക്കിയ രക്ത ഗ്രൂപ്പ് ഡയറക്ടറിയുടെ സമര്‍പ്പണം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഡോക്ടര്‍ മാത്യു തോമസിന് നല്കി കെ. കാര്‍ത്തിക് നിര്‍വഹിച്ചു. എന്റെ ഗ്രാമം ശുചിത്വ ഗ്രാമം പ്രതിജ്ഞ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. അസൈനാര്‍ ചൊല്ലിക്കൊടുത്തു.
മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന് അധ്യക്ഷയായി. ഡി.വൈ.എസ്.പി മുഹമ്മദ് ഷാഫി, സി.ഐ പളനി, എസ്.ഐമാരായ അബ്ബാസലി, രാധാകൃഷ്ണന്, എ.എസ്.ഐ ജോര്‍ജ്, ഹൈറുദ്ദീന്‍, ഷൈജു, മനോജ്, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ശുചീകരണ പ്രവൃത്തിയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."