പിടിച്ചെടുത്ത തേന്‍ വിട്ടു നല്‍കിയില്ല ഭക്ഷ്യ സുരക്ഷാ ഓഫിസില്‍ ആദിവാസികളുടെ കുത്തിയിരിപ്പ് സമരം
മാനന്തവാടി: ഭക്ഷ്യ സുരക്ഷാ ഉദ്യേഗസ്ഥര്‍ പിടികൂടിയ തേന്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സുല്‍ത്താല്‍ ബത്തേരി പട്ടികവര്‍ഗ സര്‍വിസ് സൊസൈറ്റിയുടെ കീഴിലുള്ള അംഗങ്ങളുടെ കുത്തിയിരിപ്പ് സമരം. മാനന്തവാടിയിലെ ഭക്ഷ്യ സുരക്ഷാ ഓഫിസിനുള്ളിലാണ് കൈകുഞ്ഞുങ്ങളുമായി സ്ത്രികള്‍ ഉള്‍പ്പെടെയുള്ള എണ്‍പത്തിയഞ്ചോളം വരുന്നവര്‍ ഓഫിസിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് സൊസൈറ്റിയുടെ ബത്തേരി-കല്ലൂരിലെ ഓഫിസില്‍ ഭക്ഷ്യ സുരക്ഷാ ജീവനക്കാര്‍ പരിശോധന നടത്തുകയും അയ്യായിരം ലിറ്റര്‍ തേന്‍ ഭക്ഷ്യയോഗ്യമല്ലന്ന കാരണം പറഞ്ഞ് പിടിച്ചെടുക്കുകയും സൊസൈറ്റി പൂട്ടി സീല്‍ ചെയ്യുകയും ചെയ്തിരുന്നു.
തുടര്‍ന്ന് തേന്‍ കേന്ദ്ര ലാബില്‍ അടക്കം പരിശോധന നടത്തിയെങ്കിലും തേന്‍ ഭക്ഷ്യ യോഗ്യമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പരിശോധന ഫലം വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തേന്‍ വിട്ട് നല്കാന് ഭക്ഷ്യ സുരക്ഷാ ഉദ്യേഗസ്ഥര്‍ തയാറായില്ല. തുടര്‍ന്നാണ് തേന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭക്ഷ്യ സുരക്ഷാ ഓഫിസിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
ഉച്ചയോടെ സബ് കലക്ടര്‍ ശ്രീറാം സാംബശിവറാവുമായി നടത്തിയ ചര്‍ച്ചയില്‍ തേന്‍ ഉടന്‍ വിട്ട് നല്‍കുമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. സമരത്തിന് സംഘം പ്രസിഡന്റ് എ.പി ഗംഗാധരന്, എം പുഷ്പ, കൃഷ്ണന്, രാമകൃഷ്ണന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."