ദക്ഷിണ മേഖലാ സ്കൂള്‍ ഗെയിംസിന് തുടക്കം
കൊല്ലം: ദക്ഷിണ മേഖലാ സ്കൂള്‍ ഗെയിംസിനു ആവേശകരമായ തുടക്കം. ആദ്യം ദിനം നടന്ന ജൂനിയര്‍ വിഭാഗം മത്സരങ്ങളില്‍ തിരുവനന്തപുരം ജില്ല മുന്നേറുന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിലായി 10 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാലെണ്ണത്തില്‍ തിരുവനന്തപുരം ജേതാക്കളായി. ഓരോ മത്സരത്തിലും ആദ്യ മൂന്നു സ്ഥാനം നേടുന്ന ജില്ലകള്‍ക്കാണ് സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള യോഗ്യത. ജൂനിയര്‍ ഗേള്‍സ് വോളിബോളില്‍ ആലപ്പുഴ ടീം തുടര്‍ച്ചയായി രണ്ടാം തവണയും ജേതാക്കളായി. തിരുവനന്തപുരത്തെ തോല്പിച്ചാണ് ആലപ്പുഴ ജേതാക്കളായത്. ജൂനിയര്‍ ബോയ്സ് കബഡി മത്സരത്തിലും ആലപ്പുഴ ടീം ജേതാക്കളായി.
എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി 3640 കായിക താരങ്ങളാണ് മൂന്നു ദിവസം നീളുന്ന മേളയില്‍ പങ്കെടുക്കുന്നത്. ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയം, ആശ്രാമംഹോക്കി സ്റ്റേഡിയം, ആശ്രാമം മൈതാനം, വൈ.എം.സി.എ, നാസ ഷട്ടില്‍ കോര്‍ട്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. മത്സരങ്ങള്‍ നാളെ സമാപിക്കും. സെലക്ഷന് ട്രയല്സായിട്ടാണ് സബ് ജൂനിയര്‍ വിഭാഗം മത്സരങ്ങള്‍ നടന്നത്. ഇന്നു സീനിയര്‍ മത്സരങ്ങള്‍ നടക്കും.
മത്സരഫലങ്ങള്‍: (മത്സരയിനം, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ ക്രമത്തില്‍) ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികള്‍ ഒന്ന്. ബാസ്കറ്റ് ബോള്‍: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം. രണ്ട്. വോളിബോള്‍: തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട. മൂന്ന്. ഖോ-ഖോ: തിരുവനന്തപുരം, കോട്ടയം, എറണാകുളം. നാല്. കബഡി: ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം. അഞ്ച്. ബോള്‍ ബാഡ്മിന്റണ്‍: കൊല്ലം, തിരുവന്തപുരം, എറണാകുളം.
ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികള്‍ ഒന്ന്. ബാസ്കറ്റ് ബോള്‍: കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം. രണ്ട്. വോളിബോള്‍: ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം. മൂന്ന്. ഖോ-ഖോ: തിരുവനന്തപുരം, കോട്ടയം, എറണാകുളം. നാല്. കബഡി: കോട്ടയം, തിരുവനന്തപുരം, കൊല്ലം. അഞ്ച്. ബോള്‍ ബാഡ്മിന്റണ്‍: എറണാകുളം, തിരുവന്തപുരം, കോട്ടയം.
ഇന്നലെ രാവിലെ ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ എന്‍.കെ പ്രേമചന്ദ്രന് എം.പി ഗെയിംസ് ഉദ്ഘാടനം ചെയ്തു. മേയര്‍ വി രാജേന്ദ്രബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ഗെയിംസ് സന്ദേശം നല്കി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് ശ്രീകല എസ് രാജ്മോഹന്‍, റീനാ സെബാസ്റ്റ്യന്‍, ചാക്കോ ജോസഫ്, എസ് മാത്യൂസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."