HOME
DETAILS

ഇന്ത്യ: തൊഴില്‍രഹിത വളര്‍ച്ചയുടെ ദുരന്തവഴിയില്‍

  
backup
October 05 2016 | 19:10 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d

ഇന്ത്യ അതിഭീകരമായ തൊഴിലില്ലായ്മ നേരിടുകയാണ്. ഉല്‍പാദനരഹിതവും ഭാവിരഹിതവുമായ വികസന നയങ്ങളുടെ ദുരന്തഫലമാണു വര്‍ധിതമാകുന്ന തൊഴിലില്ലായ്മ. നവലിബറല്‍ പരിഷ്‌കാരങ്ങള്‍ തീവ്രഗതിയിലാക്കിയ നരേന്ദ്രമോദി ഭരണത്തിനുകീഴില്‍ രാജ്യത്തെ തൊഴിലില്ലായ്മാനിരക്കു കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവിലെ ഏറ്റവും ഉയര്‍ന്നതോതിലെത്തിയിരിക്കുന്നുവെന്നാണ് ഔദ്യോഗികപഠനങ്ങള്‍പോലും വ്യക്തമാക്കുന്നത്.


2015 ഏപ്രില്‍-ഡിസംബര്‍ കലായളവില്‍ ലേബര്‍ ബ്യൂറോയുടെ സര്‍വേ റിപ്പോര്‍ട്ടനുസരിച്ചു തൊഴിലില്ലായ്മാ നിരക്ക് 5 ശതമാനത്തില്‍ എത്തിയിരിക്കുകയാണ്. സ്ത്രീകളില്‍ 8.7 ശതമാനവും പുരുഷന്മാരില്‍ 4.3 ശതമാനവും തൊഴില്‍രഹിതരാണ്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ മോദിയും എന്‍.ഡി.എയും ജനങ്ങള്‍ക്കുനല്‍കിയ വാഗ്ദാനം പ്രതിവര്‍ഷം രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു.


കടുത്ത അപവ്യവസായവല്‍ക്കരണവും അപകാര്‍ഷികവല്‍ക്കരണവും പരമ്പരാഗത തൊഴില്‍മേഖലയിലെ തളര്‍ച്ചയുംമൂലം നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും സാധാരണജനങ്ങള്‍ക്കു പണിയെടുത്തു ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണു സംജാതമായിരിക്കുന്നത്. പണിയും കൂലിയുമില്ലാത്ത അവസ്ഥയാണു രാജ്യത്തെ മഹാഭൂരിപക്ഷത്തെയും പട്ടിണിക്കാരാക്കിയിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ പട്ടിണിസൂചികയനുസരിച്ച് സബ് സഹാറന്‍ രാജ്യങ്ങളേക്കാള്‍ തീക്ഷ്ണമായ പോഷകാഹാരക്കുറവും ദാരിദ്ര്യവുമാണ് ഇന്ത്യ അനുഭവിക്കുന്നത്.
മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ട്രാന്‍സ്‌ഫോര്‍മിങ് ഇന്ത്യ തുടങ്ങിയ മോദിസര്‍ക്കാരിന്റെ മനോഹരമായ ശബ്ദമുദ്രകളില്‍ അവതരിപ്പിക്കപ്പെട്ട തൊഴില്‍പദ്ധതികളെല്ലാം ഫലംകാണാത്ത അവസ്ഥയിലാണ്. രാജ്യത്തെ 60-70 ശതമാനത്തോളം വരുന്ന കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഗ്രാമീണജനത അഭൂതപൂര്‍വമായ പ്രതിസന്ധിയിലാണ്. രാജ്യം ചരിത്രത്തിലെ രൂക്ഷമായ കാര്‍ഷിക തകര്‍ച്ചയാണു നേരിടുന്നത്. ഗാട്ട് കരാര്‍, ആസിയന്‍ കരാര്‍ തുടങ്ങി ഏറ്റവുമൊടുവില്‍ മോദി ധാരണയായിരിക്കുന്ന യൂറോപ്യന്‍ യൂനിയന്‍ സ്വതന്ത്രവ്യാപാര കരാര്‍ എന്നിവ നമ്മുടെ കാര്‍ഷിക തകര്‍ച്ചയ്ക്കു ഗതിവേഗം കൂട്ടുകയാണുണ്ടായത്. കാര്‍ഷികമേഖല സ്വതന്ത്രവ്യാപാരക്കരാറിന്റെ ഭാഗമായുള്ള ഇറക്കുമതിയുടെ ആഘാതമേറ്റുവാങ്ങുകയാണ്.
കാര്‍ഷികവിലത്തകര്‍ച്ച രൂക്ഷമാക്കുന്ന അവധിവ്യാപാരമുള്‍പ്പെടെയുള്ള ഉദാരവല്‍ക്കരണനയങ്ങളാണു കൃഷിക്കാരെ പ്രതിസന്ധിയിലാക്കിയത്. വളം, വിത്ത്, വൈദ്യുതി ഇവയ്ക്കുള്ള സബ്‌സിഡികള്‍ വെട്ടിക്കുറച്ചതും താങ്ങുവില സമ്പ്രദായം എടുത്തുകളഞ്ഞതും കൃഷിയെ ഉപേക്ഷിച്ചുപോകുന്ന സാഹചര്യമാണ് ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്. കൃഷിയും കൃഷി അനുബന്ധ തൊഴില്‍ മേഖലകളും ഉദാരവല്‍ക്കരണനയങ്ങളുടെ ഫലമായി കഴിഞ്ഞ മൂന്നു ദശകക്കാലംകൊണ്ട് തകരുകയാണുണ്ടായത്.
ഇതാണ് ഗ്രാമീണ തൊഴിലില്ലായ്മ രൂക്ഷമാകാന്‍ കാരണമായത്. ഇതില്‍നിന്നു കൃഷിക്കാര്‍ക്ക് ആശ്വാസം നല്‍കാന്‍ ഇടതുപക്ഷ ഇടപെടലിന്റെ ഭാഗമായി രണ്ടാം യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഗ്രാമീണതൊഴിലുറപ്പു പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറക്കുകയും പുതിയനിബന്ധനകള്‍വച്ചു പരിമിതപ്പെടുത്തുകയാണു മോദി സര്‍ക്കാര്‍ ചെയ്തത്. പരമ്പരാഗത വ്യവസായങ്ങളും ആധുനിക വ്യവസായങ്ങളും ഉദാര ഇറക്കുമതിനയങ്ങളുടെ ഫലമായി തകര്‍ച്ചയെ നേരിടുകയാണ്. 1.56 ലക്ഷം വീടുകളിലായി 7.8 ലക്ഷം ആളുകളെയാണു ലേബര്‍ബ്യൂറോ പഠനസര്‍വേയ്ക്കു വിധേയമാക്കിയത്. ഇതില്‍ 88,783 വീടുകള്‍ ഗ്രാമങ്ങളിലാണ്, 67,780 വീടുകള്‍ നഗരങ്ങളിലും. സര്‍വേ റിപ്പോര്‍ട്ടു പ്രകാരം ഗ്രാമങ്ങളില്‍ 5.1 ശതമാനവും നഗരങ്ങളില്‍ 4.9 ശതമാനവുമാണു തൊഴിലില്ലായ്മാ നിരക്കു വര്‍ധിച്ചിട്ടുള്ളത്. 2009-10-ല്‍ തൊഴിലില്ലായ്മാ നിരക്ക് 9.3 ശതമാനമായിരുന്നത് 2011-12-ല്‍ 3.8 ശതമാനമായി കുറഞ്ഞു. 2012-13-ല്‍ 4.7 ശതമാനവും 2013-14-ല്‍ 4.9 ശതമാനവുമായിരുന്നു തൊഴിലില്ലായ്മാ നിരക്ക്.
ഇത് നിയോലിബറല്‍ നയപരിഷ്‌കാരങ്ങളിലൂടെ വര്‍ധിതമാകുന്ന തൊഴില്‍ രാഹിത്യത്തെയാണു കാണിക്കുന്നത്. 2014-15-ല്‍ ലേബര്‍ബ്യൂറോ തൊഴില്‍സര്‍വേ നടത്തിയിരുന്നില്ല. ഇന്ത്യയുടെ കേന്ദ്രസര്‍വിസില്‍ ഏഴു ലക്ഷത്തിലേറെ തസ്തികകള്‍ ഒഴിഞ്ഞുകിടന്നിട്ടും മോദിസര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുന്നില്ല.


റെയില്‍വേയുള്‍പ്പെടെ കേന്ദ്രസ്ഥാപനങ്ങളിലും കരാര്‍സമ്പ്രദായവും താല്‍ക്കാലിക നിയമനവുമാണു നടക്കുന്നത്. സര്‍ക്കാര്‍ സര്‍വിസിലും പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളിലും സ്ഥിരംതൊഴിലെന്നത് ഇല്ലാതാവുകയാണ്. സ്വകാര്യമേഖലയിലും പൊതുമേഖലയിലും കുറഞ്ഞ കൂലിക്കു താല്‍ക്കാലിക നിയമനം ഒരു സമ്പ്രദായമാക്കി മാറ്റിയിരിക്കുകയാണ് സര്‍ക്കാര്‍.
15 വയസിനുമുകളിലായി 45 കോടി തൊഴില്‍ശക്തിയാണ് ഇന്ത്യയിലുള്ളത്. ഇതിന്റെ 5 ശതമാനമെന്നത് 2.3 കോടിയാണ്. ഇത്രയും യുവാക്കള്‍ കൃഷിയോ അനുബന്ധ തൊഴിലുകളോ ഒന്നുമില്ലാതെ പൂര്‍ണതൊഴില്‍രാഹിത്യത്തിലാണെന്നാണു കാണിക്കുന്നത്. 16 കോടിയോളം പേര്‍ വര്‍ഷത്തില്‍ പൂര്‍ണമായ തൊഴിലില്ലായ്മ അനു ഭവിക്കുന്നു.
മറ്റൊരു വസ്തുത ഇന്ത്യയില്‍ തൊഴിലുള്ളവരില്‍ 47 ശതമാനം സ്വയം തൊഴില്‍ ചെയ്യുന്നവരാണെന്നതാണ്. കൃഷി, ചില്ലറകച്ചവടം തുടങ്ങിയവയെല്ലാം സര്‍ക്കാരിന്റെ സഹായമോ പരിരക്ഷയോ ഇല്ലാത്ത സ്വയംതൊഴില്‍ മേഖലകളാണല്ലോ. നമ്മുടെ രാജ്യത്ത് തൊഴിലെടുക്കുന്നവരില്‍ 68 ശതമാനവും മാസവരുമാനം 10,000 രൂപയില്‍ താഴെ മാത്രമുള്ളവരാണ്. സ്വയംതൊഴില്‍ ചെയ്യുന്നവരില്‍ 82 ശതമാനംപേരും 10,000 രൂപയില്‍ താഴെ മാത്രം വരുമാനമുള്ളവരാണ്. ഇതില്‍ തന്നെ 67.5 ശതമാനംപേര്‍ക്ക് 7500 രൂപയില്‍ താഴെമാത്രമാണു വരുമാനം.


തൊഴില്‍ സര്‍വേ നല്‍കുന്ന വിശദാംശങ്ങളനുസരിച്ച് ഇന്ത്യയില്‍ ഗ്രാമങ്ങളില്‍ 42 ശതമാനം പേര്‍ക്കു വര്‍ഷത്തില്‍ ആറുമാസം മുതല്‍ പതിനൊന്നു മാസംവരെ മാത്രമാണു തൊഴിലുള്ളത്. നഗരങ്ങളില്‍ 13 ശതമാനം പേര്‍ക്കും വര്‍ഷം മുഴുവന്‍ തൊഴില്‍ ലഭിക്കുന്നില്ല.


ആകെ തൊഴിലെടുക്കുന്നവരില്‍ 47 ശതമാനം പേര്‍ സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നവരാണ്. കാര്‍ഷിക മേഖലയിലും ഭൂരിപക്ഷം പേരും സ്വയം തൊഴില്‍ ചെയ്യുന്നവരാണ്. 17 ശതമാനം പേര്‍ മാത്രമാണു സ്ഥിരം സമ്പ്രദായത്തില്‍ ശമ്പളക്കാരെന്നു വിശേഷിപ്പിക്കാവുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍. 33 ശതമാനംപേര്‍ താല്‍ക്കാലിക ജീവനക്കാരും നാലുശതമാനം പേര്‍ കരാര്‍ ജീവനാക്കാരുമാണ്. താല്‍ക്കാലിക ജീവിനക്കാരില്‍ 96 ശതമാനംപേരും മാസവരുമാനം 10,000 രൂപയില്‍ കുറഞ്ഞവരാണ്. കരാര്‍ തൊഴിലാളികളില്‍ 87 ശതമാനത്തിനും 10,000 രൂപയില്‍ താഴെ മാത്രം വരുമാനമുള്ളവരാണ്. സ്ഥിരം തൊഴിലാളികളില്‍ 57 ശതമാനവും 10,000 രൂപയില്‍ താഴെ വരുമാനമുള്ളവരാണ്.


7.5 ശതമാനം വളര്‍ച്ചാനിരക്കു രാജ്യം കൈവരിച്ചുവെന്നാണല്ലോ അരുണ്‍ജെയ്റ്റ്‌ലി ബജറ്റില്‍ അവകാശപ്പെട്ടത്. റിയല്‍ എസ്റ്റേറ്റ് ഊഹക്കച്ചവട മൂലധനത്തിന്റെ ഒഴുക്കിനെയാണിവര്‍ സാമ്പത്തികവളര്‍ച്ചയായി തെറ്റിദ്ധരിപ്പിക്കുന്നത്. ഉല്‍പാദനത്തകര്‍ച്ചയാണു തൊഴില്‍രഹിതവളര്‍ച്ചക്കു കാരണം.


നരേന്ദ്രമോദിയുടെ അധികാരാരോഹണത്തിനുശേഷമുള്ള ഒന്നരവര്‍ഷക്കാലമാണു ലേബര്‍ബ്യൂറോ തങ്ങളുടെ പഠനസര്‍വേയ്ക്ക് എടുത്ത കാലയളവ്. ഈ കാലയളവിലാണു രാജ്യം ഏറ്റവും രൂക്ഷമായ തൊഴില്‍ത്തകര്‍ച്ചയില്‍ എത്തിയെന്നതാണ് സര്‍വേ റിപ്പോര്‍ട്ട് അടിവരയിട്ട് വ്യക്തമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago