HOME
DETAILS

അരൂക്കുറ്റി സര്‍ക്കാര്‍ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടിയില്ല

  
backup
October 06 2016 | 17:10 PM

%e0%b4%85%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d


പൂച്ചാക്കല്‍: അരൂക്കുറ്റി ഗവ.ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യം ശക്തമായി. പ്രതിഷേധം ശക്തമാകുന്തോറും അധികൃതര്‍ നിസ്സംഗത പാലിക്കുകയാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള അരൂക്കുറ്റി സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുകയാണ്.നിത്യേന നൂറുകണക്കിന് രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്.
നാല് ഡോക്ടര്‍മാര്‍ നിലവില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് പന്ത്രണ്ട് വരെയാണ് പരിശോധന നടത്തുന്നത്.
രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ മറ്റ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ട സ്ഥിതിയാണുള്ളത്. നാട്ടുകരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഭരണകാലത്ത് ഉച്ചക്ക് രണ്ട് മണിമുതല്‍ വൈകിട്ട് ഏഴ് വരെ സായാഹ്ന ഒ. പി.അനുവദിച്ചുവെങ്കിലും ഇപ്പോള്‍ അത് ഒഴിവാക്കിയ അവസ്ഥയിലാണ്.മതിയായ ചികിത്സ ലഭിക്കാതെ നിരവധി രോഗികള്‍ നട്ടം തിരിയുകയാണ്.ആശുപത്രിയില്‍ ഡോക്ടറില്ലാതെയും പരിശോധന വൈകിയതിനാലും അരൂക്കുറ്റി സ്വദേശി മരണപ്പെടുവാന്‍ കാരണമായ സംഭവവും ഇവിടെയുണ്ടായി.
108 ആംബുലന്‍സിന്റെ സേവനമുണ്ടായിരുന്ന അരൂക്കുറ്റി പി.എച്ച്. സിയില്‍ നിന്നും പ്രത്യക്ഷമായിരിക്കുകയാണ്. കൂടാതെ പോസ്റ്റ്‌മോര്‍ട്ടം ബ്ലോക്ക് നാല് വര്‍ഷമായി പ്രവര്‍ത്തനമില്ലാതെ കാടുകയറി നശിക്കുകയാണ്. അടിയന്തിരമായി ആശുപത്രിയില്‍ സായാഹ്ന ഒ. പി.പ്രവര്‍ത്തിപ്പിക്കുക,രോഗികളെ കിടത്തി ചികില്‍സിക്കുവാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അരൂക്കുറ്റി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് സമീപം ധര്‍ണ്ണ നടത്തി.
ഡി.സി.സി.വൈസ് പ്രസിഡന്റ് റ്റി. ജി.രഘുനാഥപിള്ള ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഇ.കെ.കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു.എം.ആര്‍.രവി,ആര്‍.എം.ഹബീബ്,പി.കെ.മജീദ്,കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-01-04-2025

PSC/UPSC
  •  23 days ago
No Image

പന്തിന്റെ ലഖ്‌നൗവിനെ വെട്ടിയ അയ്യരുകളി; പഞ്ചാബിന്റെ പടയോട്ടം തുടരുന്നു 

Cricket
  •  23 days ago
No Image

ആരോഗ്യ നില തൃപ്തികരം; ആശുപത്രി വിട്ട് ചാൾസ് രാജാവ്, ആദ്യ പൊതുപരിപാടിയിൽ പങ്കെടുത്തു

latest
  •  23 days ago
No Image

അവർ മൂന്ന് പേരുമാണ് ലോകത്തിലെ മികച്ച താരങ്ങൾ: എൻഡ്രിക്

Football
  •  23 days ago
No Image

മധ്യപ്രദേശ്: ക്രിസ്ത്യാനികളുടെ ബസ് തടഞ്ഞ് വി.എച്ച്.പി ആക്രമണം, അന്വേഷിക്കാനെത്തിയ നേതാക്കളെ പൊലിസിന് മുന്നിലിട്ട് മര്‍ദിച്ചു; പ്രതിഷേധക്കുറിപ്പില്‍ അക്രമികളുടെ പേരില്ല

Kerala
  •  23 days ago
No Image

വാടക വീട്ടിൽ താമസം; വൈദ്യുതി പോലും ബില്ലടക്കാത്തതിനാൽ കട്ട് ചെയ്യപ്പെട്ട ദരിദ്ര കുടുംബത്തിന് നികുതി കുടിശ്ശിക 11 കോടി

Kerala
  •  23 days ago
No Image

തലസ്ഥാനത്തെ തണുപ്പിച്ച് വേനൽ മഴ; 6 ജില്ലകളിൽ മഴക്ക് സാധ്യത

Kerala
  •  23 days ago
No Image

മേഘയുടെ മരണം; ഐബി ഉദ്യോഗസ്ഥൻ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണവുമായി കുടുംബം

Kerala
  •  23 days ago
No Image

ഓഹരി വിപണി തട്ടിപ്പ്; ഡോക്ടർ ദമ്പതികളിൽ നിന്ന് 7.65 രൂപ കോടി തട്ടി; തായ്‌വാൻ സ്വദേശികളും പ്രതികൾ

Kerala
  •  23 days ago
No Image

4 വർഷത്തിന് ശേഷം ഒന്നാം തീയതി ശമ്പളം; കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം

Kerala
  •  23 days ago