HOME
DETAILS
MAL
ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസപ്പെടും
backup
October 06 2016 | 19:10 PM
കോവളം: വാണിജ്യ നികുതി വകുപ്പിന്റെ സേവനങ്ങള്‍ ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ പൂര്‍ണ്ണമായും തടസ്സപ്പെടും. സെര്‍വര്‍ നവീകരിച്ച് ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സേവനങ്ങള്‍ തടസ്സപ്പെടുന്നത്.അന്തര്‍ സംസ്ഥാന ഇടപാടുകള്‍ നടത്തുന്ന വ്യാപാരികള്‍ക്ക് മാന്വല്‍ ഡിക്‌ളറേഷന്‍ നല്‍കി ഈ ദിവസങ്ങളില്‍ ചെക്ക് പോസ്റ്റ് കടന്ന് പോകാവുന്നതാണ്. അഡ്വാന്‍സ് ടാക്‌സ് ഈ ദിവസങ്ങളില്‍ ചെക്ക് പോസ്റ്റുകളില്‍ നേരിട്ട് പണമായി അടച്ചാല്‍ മതിയാകുമെന്ന് വാണിജ്യ നികുതി വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."