HOME
DETAILS

ദക്ഷിണ മേഖല സ്‌കൂള്‍ ഗെയിംസ്; തിരുവനന്തപുരത്തിന് ആധിപത്യം

  
backup
October 06, 2016 | 7:22 PM

%e0%b4%a6%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a3-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%97%e0%b5%86%e0%b4%af-2


കൊല്ലം: ദക്ഷിണ മേഖല സ്‌കൂള്‍ ഗെയിംസിന്റെ രണ്ടാം ദിനം പിന്നിടുമ്പോള്‍ വ്യക്തമായ പോയിന്റുമായി തിരുവനന്തപുരം മുന്നില്‍.
ഇന്നലെ നടന്ന സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിലായി ഇന്നലെ 14 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എട്ടെണ്ണത്തില്‍ തിരുവനന്തപുരം ജേതാക്കളായി. ജൂനിയര്‍ വിഭാഗത്തിലേതു പോലെ ഭൂരിഭാഗം ഇനങ്ങളിലും സംസ്ഥാന ഗെയിംസിലേക്ക് യോഗ്യത നേടാന്‍ ജില്ലയ്ക്കായി.
രണ്ടാം ദിനമായ വ്യാഴാഴ്ച സീനിയര്‍ വിഭാഗത്തിലെ 15 ഇനങ്ങളുടെ ഫലം വന്നപ്പോള്‍ 13ലും യോഗ്യത നേടാന്‍ തിരുവനന്തപുരത്തിനായി. കോട്ടയം ജില്ലയും എറണാകുളവും പത്ത് ഇനങ്ങളിലും ആതിഥേയരായ കൊല്ലം ആറ് ഇനങ്ങളിലും യോഗ്യത നേടി. ഓരോ മത്സരത്തിലും ആദ്യ മൂന്ന് സ്ഥാനം നേടുന്ന ജില്ലകള്‍ക്കാണ് സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ യോഗ്യത. പോയിന്റ് അടിസ്ഥാനത്തില്‍ ഓവറോള്‍ നിര്‍ണയം ദക്ഷിണ മേഖല ഗെയിംസിലില്ല.
സീനിയര്‍ കബഡിയില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കൊല്ലം ചാമ്പ്യന്മാരായി. ആണ്‍കുട്ടികളുടെ ഹോക്കിയില്‍ എതിരില്ലാത്ത നാല് ഗോളിന് തിരുവന്തപുരത്തെ തോല്‍പിച്ചു. സീനിയര്‍ പെണ്‍കുട്ടികളില്‍ ട്രൈേ്രബക്കറില്‍ തിരുവനന്തപുരം കൊല്ലത്തെ വീഴ്ത്തി. ജൂനിയര്‍ വിഭാഗം ഹോക്കിയിലേതു പോലെ കൊല്ലവും തിരുവനന്തപുരവുമാണ് കലാശപ്പോരാട്ടത്തിലെത്തിയത്.
എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി 3640 കായികതാരങ്ങളാണ് മേളയില്‍ പങ്കെടുത്തത്.
ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്‌റ്റേഡിയം, ആശ്രാമം ഹോക്കി സ്‌റ്റേഡിയം, ആശ്രാമം മൈതാനം, വൈഎംസിഎ, നാസ ഷട്ട്ല്‍ കോര്‍ട്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. ലാല്‍ ബഹദൂര്‍ സ്‌റ്റേഡിയത്തിലെ സൗകര്യങ്ങളില്ലായ്മ പരാതിക്കിടയാക്കിയിരുന്നു. വെള്ളവും വെളിച്ചവുമില്ലാത്തതായിരുന്നു പ്രധാന പ്രതിസന്ധി. ഇതിനെ സംഘാടന മികവ് കൊണ്ടാണ് അധ്യാപകര്‍ മറികടന്നത്. രണ്ടുദിവസമായി നടന്നുവരുന്ന ഗെയിംസ് ഇന്ന് ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തോടെ സമാപിക്കും.
മല്‍സരഫലങ്ങള്‍:
(മല്‍സരയിനം, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ എന്ന ക്രമത്തില്‍)
സീനിയര്‍ വിഭാഗം ആണ്‍കുട്ടികള്‍
1. ബാസ്‌കറ്റ് ബോള്‍: കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ. 2. ഹോക്കി: കൊല്ലം, തിരുവനന്തപുരം, കോട്ടയം. 3. ഖോ-ഖോ: കൊല്ലം, കോട്ടയം, തിരുവനന്തപുരം. 4. കബഡി: കൊല്ലം, കോട്ടയം, തിരുവനന്തപുരം. 5. ടേബിള്‍ ടെന്നീസ്: ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ. 6 ടെന്നിസ്: തിരുവനന്തപുരം, എറണാകുളം, കോട്ടയം.
സീനിയര്‍ വിഭാഗം പെണ്‍കുട്ടികള്‍
1. ബാസ്‌കറ്റ് ബോള്‍: തിരുവനന്തപുരം, കോട്ടയം, കൊല്ലം. 2. വോളിബോള്‍: എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ. 3 ഹോക്കി: തിരുവനന്തപുരം, കൊല്ലം, എറണാകുളം. 4 ഖോ-ഖോ: തിരുവനന്തപുരം, എറണാകുളം, കോട്ടയം. 5. കബഡി: കൊല്ലം, തിരുവനന്തപുരം, കോട്ടയം. 6. ടേബിള്‍ ടെന്നീസ്: ആലപ്പുഴ, എറണാകുളം, ഇടുക്കി. 7. ഫുട്‌ബോള്‍: തിരുവന്തപുരം, കോട്ടയം, എറണാകുളം. 8 ടെന്നിസ്: എറണാകുളം, തിരുവന്തപുരം, കോട്ടയം.
ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികള്‍
1. ഹോക്കി: തിരുവനന്തപുരം, കൊല്ലം, എറണാകുളം, 2. ടേബിള്‍ ടെന്നീസ്: എര്‍ണാകുളം, ആലപ്പുഴ, കോട്ടയം.
ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികള്‍
1. ഹോക്കി : തിരുവനന്തപുരം, കൊല്ലം, എറണാകുളം. 2. ബാഡ്മിന്റണ്‍: ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം. 3. ടേബിള്‍ ടെന്നീസ്: ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ സ്ഥാനമേറ്റു; ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങൾ: സാദിഖലി തങ്ങൾ

Kerala
  •  2 months ago
No Image

മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു

National
  •  2 months ago
No Image

'മകൻ നിന്നെപ്പോലെയല്ല'; നാട്ടുകാരുടെ പരിഹാസത്തിൽ സംശയം, ആറുവയസ്സുകാരനെ നദിയിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റിൽ

National
  •  2 months ago
No Image

വാല്‍പ്പാറയില്‍ വിനോദ സഞ്ചാരത്തിനിടെ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 9 മലയാളികള്‍ മരിച്ചു 

Kerala
  •  2 months ago
No Image

ലോകത്തിന് ആശ്വാസം; ഹോർമുസ് കടലിടുക്ക് തുറന്നു നൽകുമെന്ന് ഇറാൻ, സ്ഥിരീകരണവുമായി ഡൊണാൾഡ് ട്രംപ്

International
  •  2 months ago
No Image

എതിരാളികളെ വിറപ്പിച്ച് കോംബാനിയുടെ 'ഗോൾ മെഷീൻ'; ചാമ്പ്യൻസ് ലീഗ് സിംഹാസനം ബയേൺ തിരിച്ചുപിടിക്കുമോ?; In-Depth Story

Football
  •  2 months ago
No Image

ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപണം; ഹരിപ്പാട് യുവാവ് ഹോട്ടല്‍ തല്ലിത്തകര്‍ത്തു 

Kerala
  •  2 months ago
No Image

കേരളം ചുട്ടുപൊള്ളുന്നു; വേനൽമഴ വൈകിപ്പിക്കുന്നത് 'ആന്റി സൈക്ലോൺ', ആശ്വാസത്തിന് ഏപ്രിൽ അവസാനം വരെ കാത്തിരിക്കണം

Kerala
  •  2 months ago
No Image

രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണം; കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറാൻ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്

National
  •  2 months ago
No Image

സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ കോഴിക്കോട് മുഖ്യഖാസിയായി സ്ഥാനമേറ്റെടുത്തു  

Kerala
  •  2 months ago