HOME
DETAILS
MAL
വിരുപ്പാക്ക സ്പിന്നിങ് മില്ലില്‍ വീണ്ടും പ്രതിസന്ധി
backup
October 06 2016 | 20:10 PM
വടക്കാഞ്ചേരി: ജില്ലയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളിലൊന്നായ വിരുപ്പാക്ക തൃശൂര്‍ കോ- ഓപ്പറേറ്റീവ് സ്പിന്നിങ്ങ് മില്ലില്‍ ഒരിടവേളക്ക് ശേഷം വീണ്ടും പ്രതിസന്ധി. വൈദ്യുതി ബില്‍ കുടിശിഖ 63 ലക്ഷമായി ഉയര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ വ്യവസായ സ്ഥാപനത്തിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിനെ തുടര്‍ന്ന് രണ്ട്, മൂന്ന് ഷിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാനായില്ല. മാനേജ്മെന്റ് മില്ലില്‍ ലേ ഓഫ് പ്രഖ്യാപിച്ചു. മാനേജ്മെന്റിന്റെ കടുത്ത അനാസ്ഥയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് സംയുക്ത തൊഴിലാളി യൂണിയന് നേതാക്കള്‍ ആരോപിച്ചു. ഇന്ന് മില്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് മാനേജ്മെന്റ് പ്രതീക്ഷ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."