കരാറടിസ്ഥാനത്തില്‍ നിയമനം
കല്‍പ്പറ്റ: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥിനികളുടെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി കൂടുതല്‍ ഫലപ്രദമായി ബോധവല്‍ക്കരണം നല്‍കി ആരോഗ്യപരമായ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനും 2016-17 വര്‍ഷത്തേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതികളില്‍ നിന്നും ജെ.പി.എച്ച്.എന്‍ 2017 മാര്‍ച്ച്‌വരെ പ്രതിമാസം പതിമൂവായിരം രൂപ പ്രതിഫലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എസ്.എസ്.എല്‍.സി, കേരള മിഡ് വൈവ്‌സ് കൗണ്‍സില്‍ അംഗീകരിച്ച എ.എന്‍.എം സര്‍ട്ടിഫിക്കറ്റ്‌ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സസ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്കുള്ള കൂടിക്കാഴ്ച ഈമാസം 14ന് രാവിലെ 10.30ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസില്‍ നടത്തും. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസിലെഴുതിയ അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോ ഐ.ഡി കാര്‍ഡ്, മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയുമായി നേരില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക്: 04935 2376364.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."