ഹാഡ പദ്ധതിയിലെ അഴിമതിയും അന്വേഷണ പരിധിയില്‍ കൊണ്ടു വരണം: കുടിവെള്ള പദ്ധതി സംരക്ഷണ സമിതി
വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്തിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷണ പരിധിയില്‍ പോരൂര്‍ പഞ്ചായത്തിലെ ഹാഡ പദ്ധതിയില്‍ നടന്ന കോടികണക്കിനു രൂപയുടെ ക്രമക്കേടുകളും ഉള്പെടത്തണമെന്ന് പാലക്കോട് മുണ്ടയില്കുന്ന് കുടിവെള്ള പദ്ധതി സംരക്ഷണ സമിതി ഭാരവാഹികള്‍ ആവശ്യപെട്ടു. വിവിധ വാര്‍ഡുകളില്‍ നടന്ന എട്ടു കോടിയോളം രൂപയുടെ പ്രവൃത്തിയില്‍ ഒന്നു പോലും മാനദണ്ഡങ്ങള്‍ പാലിച്ചോ, എസ്റ്റിമേറ്റ് പ്രകാരമോ അല്ല നടന്നിട്ടുള്ളത്. കാരാറുകാര്‍ പണം കൈപറ്റിയ പല പദ്ധതികളും ആരംഭ പ്രവൃത്തികള്‍ പോലും ചെയ്തിട്ടില്ല. ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥരും,കാരാറുകാരും,രാഷ്ട്രീയക്കാരും തമ്മിലുള്ള അവിഹിത ബന്ധമാണ് ഈ തട്ടിപ്പിനു കാരണം.ഇതിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നേരിട്ടു പരാതി നല്‍കുമെന്നും ഇവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കെ.എം നിഷാദ്,പി.അയ്യൂബ്,പി.മുബാറക്,കക്കോട്ടില്‍ മുനീര്‍,മോഹന്‍ദാസ്,എ.മുഹമ്മദാലി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."