ഇരിട്ടിയില്‍ കാമറ ഓണ്‍
ഇരിട്ടി: ഇരിട്ടി നഗരസഭയും പൊലിസും വ്യാപാരി സംഘടനകളും ഹൈവിഷന്‍ ചാനലും ചേര്‍ന്ന് ഇരിട്ടിയിലെ 16 ഇടങ്ങളില്‍ സ്ഥാപിച്ച സുരക്ഷാ ക്യാമറകള്‍ പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു.
പൊതുജങ്ങളുടെയും വ്യാപാരി സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ക്യാമറകള്‍ സ്ഥാപിക്കാന്‍ മാതൃകാപരമായ നേതൃത്വം നല്‍കിയ ഇരിട്ടി നഗരസഭക്ക് സമ്മാനമായി ഇരിട്ടിയിലെ പ്രധാന സ്ഥലത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ഫണ്ടണ്ടനുവദിക്കുമെന്ന് എം.പി പറഞ്ഞു.
ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ ഇരിട്ടി പട്ടണം മുഴുവന്‍ ക്യാമറയുടെ നിയന്ത്രണത്തിലാകും.
രാത്രി സമയങ്ങളിലും ചിത്രങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിവുള്ള ഹൈ ക്വാളിറ്റി ഡിജിറ്റല്‍ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റെ നിയന്ത്രണം ഇരിട്ടി പൊലിസ് സ്‌റ്റേഷനില്‍ ആയതിനാല്‍ പവര്‍കട്ട് സമയത്തും ഇവര്‍ട്ടര്‍ ഉപയോഗിച്ച് ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ പി.പി അശോകന്‍ അധ്യക്ഷനായി. ലയണ്‍സ് ക്ലബ് നല്‍കിയ ഇന്‍വര്‍ട്ടര്‍ ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ ഏറ്റുവാങ്ങി.
റുബീന റഫീഖ്,കെ വിജയന്‍,പി.എ നസീര്‍,ഇബ്രാഹിം മുണ്ടേരി,എം ബാബുരാജ്,കെ ശിവശങ്കരന്‍,പി.കെ ഫാറൂക്ക്,ഇ സദാനന്ദന്‍,എന്‍ കുഞ്ഞിമൂസ്സ ഹാജി,അലിഹാജി,സലാംഹാജി,കെ.അബ്ദുനാസ്സര്‍,മുസ്തഫ ഹാജി സംസാരിച്ചു.ഇരിട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെടര്‍ സ്വാഗതവും, എസ് ഐ സുധീര്‍ കല്ലന്‍ നത്തിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."