സൗമ്യാ വധക്കേക്കേസില് സര്‍ക്കാരിന്റെ വീഴ്ച സുപ്രിംകോടതി ശരിവെച്ചു: രമേശ് ചെന്നിത്തല
ന്യൂഡല്‍ഹി: സൗമ്യാ വധക്കേസില്‍ സര്‍ക്കാരിന്റെ വീഴ്ച സുപ്രിംകോടതി ശരിവെച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്ന സുപ്രിംകോടതി പരാമര്‍ശം ഇതാണ് സൂചിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേസിന്റെ ഗൗരവം സര്‍ക്കാര്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ല. കേസ് പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യപെട്ടത് അതിന്റെ തെളിവാണെന്നും അദ്ദേഹം വിശദീകരിച്ചു.
വധശിക്ഷ ഒഴിവാക്കിയത് പ്രോസിക്യൂഷന്റെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണെന്നാണ് സുപ്രിംകോടതി പറഞ്ഞത്. 101 ശതമാനം ഉറപ്പുണ്ടെങ്കിലെ വധശിക്ഷ നല്‍കാനാവുകയുള്ളുവെന്നും സംശയത്തിന്റെ ആനുകൂല്യത്തില്‍ വധശിക്ഷ നല്‍കാനാകില്ലെന്നും കോടതി പറഞ്ഞു.
സൗമ്യ ചാടി രക്ഷപെട്ടുവെന്നാണ് സാക്ഷി മൊഴി. ഇത് പരിഗണിച്ചാല്‍ പ്രതിക്ക് വധശിക്ഷ നല്‍കാനാകില്ല. മരണത്തിന് കാരണമായ മുറിവ് ഗോവിന്ദച്ചാമിയാണ് ഉണ്ടാക്കിയതെന്നതിന് തെളിവില്ലെന്നും കോടതി വിശദീകരിച്ചു.
അതേസമയം കേസ് പഠിക്കാന്‍ സമയം ലഭിച്ചില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് കെ.ടി.സി തുളസി സുപ്രിംകോടതിയെ അറിയിച്ചു. കേസ് പഠിക്കാന്‍ സര്‍ക്കാര്‍ കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച കോടതി കേസില്‍ വാദം കേള്‍ക്കുന്നത് ഈ മാസം 17 ലേക്ക് മാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."