HOME
DETAILS
MAL
പകര്‍ച്ചവ്യാധികളുടെ ഭീഷണി; ശുചിത്വസന്ദേശവുമായി ആരോഗ്യവകുപ്പ്
backup
October 07 2016 | 17:10 PM
മണ്ണഞ്ചേരി: പകര്‍ച്ചവ്യാധികളുടെ ഭീഷണിയെതുടര്‍ന്ന് ശുചിത്വസന്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്ത്. നിരവധിയാളുകള്‍ നിത്യേനയെത്തുന്ന ചായക്കടകളിലും മറ്റുള്ള ഭക്ഷണവിതരണകേന്ദ്രങ്ങളിലുമാണ് ശുചിത്വസന്ദേശസ്റ്റിക്കറുകള് പതിച്ചുതുടങ്ങിയത്. കടകളുടേയും ഹോട്ടലുകളുടേയും അലമാരകളിലാണ് സന്ദേശങ്ങള്‍ അടങ്ങിയ സ്റ്റിക്കറുകള്‍ ഇപ്പോള്‍ പതിക്കുന്നത്. ആഹാരപദാര്‍ത്ഥങ്ങള്‍ പ്ലക്കര്‍ ഉപയോഗിച്ചെടുക്കുക, അലമാരകള്‍ തുറന്നിടരുത്,വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക, അടുക്കള വൃത്തിയായി സൂക്ഷിക്കുക,തിളപ്പിച്ചാറ്റിയ വെള്ളംമാത്രം വിതരണംചെയ്യുക തുടങ്ങിയ സന്ദേശങ്ങളാണ് കടകള്കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പധികൃതര്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."